Monday, May 20, 2024
HomeIndiaഒരൊറ്റ ദിവസം കൊണ്ട് ഈ കോടീശ്വരിക്ക് നഷ്ടം 800 കോടി; ഓഹരി വിപണി പണികൊടുത്തത് ഇങ്ങനെ

ഒരൊറ്റ ദിവസം കൊണ്ട് ഈ കോടീശ്വരിക്ക് നഷ്ടം 800 കോടി; ഓഹരി വിപണി പണികൊടുത്തത് ഇങ്ങനെ

മുംബൈ: ഓഹരി വിപണിയില്‍ നിന്ന് കോടികള്‍ വാരിയ തന്ത്രജ്ഞനായ ബിസിനസുകാരനായിരുന്നു രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയും പ്രശസ്തയാണ്.

എന്നാല്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാഗ്യം ഓഹരി വിപണിയില്‍ അവരെ പിന്തുണച്ചിട്ടില്ല.

ഓഹരി വിപണിയില്‍ ചോര ചിന്തിയ ബുധനാഴ്ച്ച അവര്‍ക്ക് നഷ്ടം വന്നത് ചിന്തിക്കാവുന്നതില്‍ അപ്പുറമുള്ള തുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലത്തെ അവസാന നാല് സെഷനുകളില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ പ്രകടമായപ്പോള്‍ പലര്‍ക്കും ഭീമമായ നഷ്ടമാണ് ഉണ്ട്. ടൈറ്റന്‍ കമ്ബനിയിലൂടെയാണ് രേഖയ്ക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്.

ഒരൊറ്റ മാസം കൊണ്ട് രേഖയുടെ ആസ്തിയില്‍ 2300 കോടിയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ടൈറ്റന്‍ കമ്ബനിയില്‍ ലൈഫ്് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും അതുപോലെ രേഖയ്ക്കുമെല്ലാം നിക്ഷേപമുണ്ട്. എല്‍ഐസിയുടെ ആസ്തിയില്‍ 772 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

മാര്‍ച്ച്‌ 31ലെ കണക്കുകള്‍ പ്രകാരം രേഖ ജുന്‍ജുന്‍വാലയ്ക്ക് 5.35 ശതമാനം ഓഹരി പങ്കാളിത്തമാണ് ടൈറ്റന്‍ കമ്ബനിയിലുള്ളത്. നാലാം സാമ്ബത്തിക പാദത്തില്‍ വന്‍ ലാഭം ടൈറ്റന്‍ സ്വന്തമാക്കിയിരുന്നു. 786 കോടിയായിരുന്നു കമ്ബനിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സാമ്ബത്തിക പാദത്തില്‍ 734 കോടിയായിരുന്നു അവരുടെ ലാഭം. അതേസമയം വരുമാനത്തില്‍ 17 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

മൊത്തം വരുമാനം 10047 കോടിയായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍ സ്വര്‍ണ വിലയിലെ പ്രതിസന്ധികളും കടുത്ത മത്സരവും ടൈറ്റനെ കൂടുതലായി ബാധിച്ചുവെന്നാണ് അനലസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ജ്വല്ലറി ബിസിനസില്‍ ഇത്തരം തിരിച്ചടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഭവിക്കാവുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്‍എസ്‌ഇയില്‍ ഓഹരിക്ക് 3749 രൂപയുണ്ടായിരുന്ന 3252 രൂപയായി കുറഞ്ഞതാണ് ടൈറ്റന് വലിയ തിരിച്ചടിയായിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ 497 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എല്‍ഐസിക്ക് വരുമാനം നല്‍കുന്ന കമ്ബനികളിലൊന്നായിരുന്നു ടൈറ്റന്‍. അവര്‍ക്ക് മൊത്തം 784 കോടി രൂപയാണ് നഷ്ടം വന്നിരിക്കുന്നത്.

അതേസമയം രേഖ ജുന്‍ജുന്‍വാലയ്ക്ക് തിങ്കളാഴ്ച്ച മാത്രം നഷ്ടമായത് 800 കോടി രൂപയാണ്. അതേസമയം ടൈറ്റന് നഷ്ടമുണ്ടായെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്ബനിക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. അതേസമയം രേഖ ജുന്‍ജുന്‍വാലയുടെ മൊത്തം ആസ്തി 8.7 ബില്യണാണ്.

ഭര്‍ത്താവ് രാകേഷില്‍ നിന്നാണ് അവര്‍ക്ക് കൂടുതല്‍ സമ്ബത്തും ലഭിച്ചത്. ടൈറ്റന്‍, മെട്രോ ബ്രാന്‍ഡ്‌സ്, സ്റ്റാര്‍ ഹെല്‍ത്ത്, അലൈഡ് ഇന്‍ഷുറന്‍സ് കമ്ബനി എന്നിവയില്‍ അവര്‍ക്ക് നിക്ഷേപങ്ങളുണ്ട്. ഓഹരി വിപണിയിലെ ഏറ്റവും സൂക്ഷ്മമായ നിക്ഷേപങ്ങളുടെ പേരിലാണ് രാകേഷ് അറിയപ്പെട്ടിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular