Monday, May 20, 2024
HomeIndiaത്രോ സ്റ്റംപില്‍ പതിച്ചപ്പോള്‍ ബെയര്‍സ്‌റ്റോ എയറില്‍! എന്നിട്ടും നോട്ടൗട്ട്, ഇതാ കാരണം

ത്രോ സ്റ്റംപില്‍ പതിച്ചപ്പോള്‍ ബെയര്‍സ്‌റ്റോ എയറില്‍! എന്നിട്ടും നോട്ടൗട്ട്, ഇതാ കാരണം

രംശാല: റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ അദ്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.

സിംഗിളിനുള്ള ശ്രമത്തിനിടെ നേരിട്ടുള്ള ത്രോ വിക്കറ്റുകളില്‍ പതിക്കുമ്ബോള്‍ ബെയര്‍സ്‌റ്റോയുടെ രണ്ടു കാലുകളും വായുവിലായിരുന്നു. എന്നിട്ടും അംപയര്‍ എന്തുകൊണ്ട് ഔട്ട് നല്‍കിയില്ലെന്നതാണ് പലരുടെയും സംശയം. ഇതിന്റെ കാരണം എന്താണെന്നു നമുക്കു നോക്കാം.

മുഹമ്മദ് സിറാജെറിഞ്ഞ പഞ്ചാബ് ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. ബെയര്‍‌സ്റ്റോ അപ്പോള്‍ അഞ്ചു ബോളില്‍ ആറു റണ്‍സാണ് നേടിയത്. പഞ്ചാബ് ഒരു വിക്കറ്റിനു 21 റണ്‍സെന്ന നിലയിലുമായിരുന്നു. ഓവറിലെ അവസാനത്തെ ബോളിലായിരുന്നു നാടകീയ രംഗങ്ങള്‍. ഓഫ്സ്റ്റംപിനു പുറത്തേക്കു വന്ന സിറാജിന്റെ ബോള്‍ ബെയര്‍സ്‌റ്റോ മിഡ് ഓഫിലേക്കു കളിക്കുകയായിരുന്നു.

തുടര്‍ന്ന് ബെയര്‍‌സ്റ്റോയും റൈലി റൂസ്സോയും സിംഗിളിനായി ഓടുകയും ചെയ്തു. ഇതിനിടെയാണ് ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ നേരിട്ടുളള ത്രോ വിക്കറ്റുകളില്‍ പതിച്ചത്. പിന്നാലെ ആര്‍സിബി താരങ്ങളുടെ അപ്പീല്‍. ഇതോടെ അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയും ചെയ്തു. റീപ്ലേ പരിശോധിച്ചോള്‍ ത്രോ വിക്കറ്റില്‍ പതിക്കുമ്ബോള്‍ ക്രീസിനകത്തായിരുന്നിട്ടും ബെയര്‍സ്‌റ്റോയുടെ കാലുകള്‍ വായുവിലായിരുന്നു. ത്രോ ദേഹത്തു കൊള്ളാതിരിക്കാനാണ് താരം ചാടിയത്. തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ടെന്നു വിധിക്കുകയും ചെയ്തു.

ഡുപ്ലെസിയുടെ നേരിട്ടുള്ള ത്രോ വിക്കറ്റില്‍ പതിച്ചിട്ടും ബെയര്‍‌സ്റ്റോ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത് ക്രിക്കറ്റിലെ ഒരു നിയമം കാരണമാണ്. ഈ നിയമപ്രകാരം ഒരു ബാറ്റര്‍ ബാറ്റ് കൈയിലേന്തി ക്രീസിലേക്കു കയറിയ ശേഷം അയാള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുകയോ, ശരീര ഭാഗം ഗ്രൗണ്ടില്‍ ടച്ച്‌ ചെയ്യാതിരിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതു നോട്ടൗട്ടായി പരിഗണിക്കപ്പെടും.

ഡൈവ് ചെയ്യവെയോ, അല്ലാതെയോ ബാറ്റര്‍ക്കു ചിലപ്പോള്‍ ഈ തരത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റര്‍ സംരക്ഷിക്കപ്പെടുമെന്നാണ് എംസിസിയുടെ ക്രിക്കറ്റ് നിയമാവലിയില്‍ പറയുന്നത്. ഈ കാരണത്താലാണ് ക്രീസിനകത്തു വച്ച്‌ വിക്കറ്റില്‍ ബോള്‍ പതിച്ചപ്പോള്‍ കാലുകള്‍ എയറിലായിട്ടും ബെയര്‍‌സ്റ്റോയ്‌ക്കെതിരേ നോട്ടൗട്ട് വിധിച്ചത്. ഈ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട ബെയര്‍‌സ്റ്റോയ്ക്കു പക്ഷെ വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ല. ആറാം ഓവറില്‍ അദ്ദേഹം പുറത്താവുകയായിരുന്നു.

ലോക്കി ഫെര്‍ഗൂസനാണ് അപകടകാരിയായ ബെയര്‍‌സ്റ്റോയെ മടക്കിയത്. ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ സ്ലോ ബോളിനെതിരേ ബെയര്‍സ്‌റ്റോയുടെ ടൈമിങ് പിഴയ്ക്കുകയായിരുന്നു. വായുവിലുയര്‍ന്ന ബോള്‍ മിഡ് ഓഫില്‍ നിന്നും പിറകിലേക്കു ഓടിയ ശേഷം ഡുപ്ലെസി മുന്നോട്ടു ഡൈവ് ചെയ്ത് കിടിലനൊരു ക്യാച്ചിലൂടെ വരുതിയിലാക്കുകയായിരുന്നു. 16 ബോളില്‍ നിന്നും നാലു ഫോറും ഒരു സിക്‌സറുമടക്കം 27 റണ്‍സാണ് ബെയര്‍‌സ്റ്റോ സ്‌കോര്‍ ചെയ്തത്.

അതേസമയം, മല്‍സരത്തില്‍ ആര്‍സിബിയോടു പഞ്ചാബ് 60 റണ്‍സിന്റെ പരാജയമേറ്റു വാങ്ങി. ഇതോടെ പ്ലേഓഫിലെത്താതെ പഞ്ചാബ് പുത്താവുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി വിരാട് കോലിയുടെ (92) ഇന്നിങ്‌സിലേറി ഏഴു വിക്കറ്റിനു 241 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മൂന്നോവര്‍ ശേഷിക്കെ 181 റണ്‍സിനു പഞ്ചാബ് പുറത്താവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular