Monday, May 20, 2024
HomeIndiaഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ആയുധങ്ങള്‍ ശേഖരിച്ചു, പാക് ഭീകരരുമായി ബന്ധം; കശ്മീരില്‍ 4 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി...

ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ആയുധങ്ങള്‍ ശേഖരിച്ചു, പാക് ഭീകരരുമായി ബന്ധം; കശ്മീരില്‍ 4 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി NIA

ശ്രീനഗർ: കശ്മീരില്‍ നാല് ഭീകരരുടെ സ്വത്തുക്കള്‍ കൂടി എൻഐഎ കണ്ടുകെട്ടി. കശ്മീരിലെ കുപ് വാരയിലുള്ള ഭീകരരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

മുഹമ്മദ് ആലം ഭട്ട്, മുഹമ്മദ് യൂസഫ് ഖവാജ, ഷബീർ അഹമ്മദ് ഗഖാദ്, സക്കീർ ഹുസൈൻ എന്നിവരുടെ സ്വത്തുക്കളാണ് അന്വേഷണ സംഘം കണ്ടുകെട്ടിയത്.

വാഹനങ്ങളുള്‍പ്പെടെ ഭീകരരുമായി ബന്ധമുള്ള എല്ലാ വസ്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ‌ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും ഭീകരാക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തുന്നതിനും പ്രതികള്‍ ഈ കെട്ടിടങ്ങളും വീടുകളും ഉപയോഗിച്ചിരുന്നതായി എൻഐഎ അറിയിച്ചു.

പാകിസ്താനിലെ ഭീകരരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഭീകരാക്രമണ പ്രവർത്തനങ്ങള്‍ക്കായി ആയുധങ്ങള്‍ വിതരണം ചെയ്തവരില്‍ ഇവർ ഉള്‍പ്പെട്ടിരുന്നതായി എൻഐഎ അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കശ്മീരിലെ യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തതായും ഭീകരാക്രമണങ്ങള്‍ ചെയ്യാൻ നിർബന്ധിപ്പിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular