Monday, May 20, 2024
HomeKeralaഗതാഗത വകുപ്പിലെ പരിഷ്‌ക്കാരങ്ങള്‍; വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ തകര്‍ക്കാനെന്ന് ആരോപണം

ഗതാഗത വകുപ്പിലെ പരിഷ്‌ക്കാരങ്ങള്‍; വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ തകര്‍ക്കാനെന്ന് ആരോപണം

രിട്ടി: ഗതാഗത വകുപ്പിലെ തലതിരിഞ്ഞ പരിഷ്‌കാരങ്ങള്‍ നിമിത്തം സ്ഥാപന നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന പരാതിയുമായി വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ ഉടമകളും രംഗത്തെത്തി.

ഡ്രൈവിംഗ് ടെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് വാഹന പുകപരിശോധന കേന്ദ്രങ്ങളെ തകര്‍ക്കുകയും കുത്തക കമ്ബനികള്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഉത്തരവുകള്‍ റദ്ദാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 13 ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പുക പരിശോധന കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളുണ്ടെന്ന്സംസ്ഥാനഭാരവാഹികള്‍ ചൂണ്ടിക്കാട്ട.

പുകപരിശോധന കേന്ദ്രങ്ങളില്‍ രണ്ട് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കണമെന്നതാണ് ഉത്തരവുകളില്‍ പ്രധാനപ്പെട്ട കാര്യം.

പുക പരിശോധന ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ശരിയായ വെന്റിലേഷനോടുകൂടിയതും മൂന്ന് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള മുറി ഉണ്ടായിരിക്കണം. മുറിയോട് ചേര്‍ന്ന് വാഹനപാര്‍ക്കിംഗിന് അനുയോജ്യമായ 10 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള സ്ഥലം പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ ഉടമസ്ഥതയിലോ വാടക കരാര്‍ പ്രകാരം സ്വന്തമാക്കിയതോയാകണമെന്നും ഉത്തരവില്‍ പറയുന്നു.

ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം പുക പരിശോധന കേന്ദ്രങ്ങള്‍ക്കും ഇത് പാലിക്കാനാകില്ല. മിക്ക കേന്ദ്രങ്ങളും അത് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പൊതു പാര്‍ക്കിംഗ് സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പുകപരിശോധന നടത്തുന്നത്. പുതിയ ഉത്തരവ് പാലിക്കാനാകാത്തതിനാല്‍ പല സ്ഥാപനങ്ങളും പൂട്ടിയിടേണ്ട സ്ഥിതിയിലാണ്.

മറ്റു സാങ്കേതിക കാരണങ്ങളാല്‍ മാസങ്ങളായി പൂട്ടിക്കിടക്കുന്ന മുപ്പതോളം സ്ഥാപങ്ങള്‍ സംസ്ഥാനത്തുണ്ട്. തെറ്റുകള്‍ പരിഹരിച്ചിട്ട് പോലും ഇവയ്‌ക്കൊന്നും ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഇതുസംബന്ധിച്ച്‌ മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകുന്നില്ല. പുതിയ രീതിയിലുള്ള പുക പരിശോധന സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യാത്ത വാഹനങ്ങള്‍ പുക പരിശോധയില്‍ പരാജയപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ നിരവധി പേര്‍ക്ക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

ഇത്തരത്തില്‍ ഈ മേഖലയെ തര്‍ക്കുന്നതിനും കുത്തകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നതുമായ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗതാഗത വകുപ്പ് തയ്യാറാകണമെന്നു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി കണ്ണൂര്‍, കൃഷ്ണന്‍ അമ്ബാടി, പ്രമോദ് വേളി എന്നിവര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular