Monday, May 20, 2024
HomeIndiaകോര്‍പറേറ്റ് കൊള്ളക്ക് അറുതിവരുത്തുമെന്ന് കോണ്‍ഗ്രസ്; മോദിക്ക് രാഷ്ട്രീയ മറുപടി

കോര്‍പറേറ്റ് കൊള്ളക്ക് അറുതിവരുത്തുമെന്ന് കോണ്‍ഗ്രസ്; മോദിക്ക് രാഷ്ട്രീയ മറുപടി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ‘അംബാനി-അദാനി’ പ്രയോഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മറുപടി.

അധികാരത്തിലെത്തിയാല്‍, സാധാരണക്കാരില്‍നിന്ന് കോർപറേറ്റുകളിലേക്കുള്ള ‘പണമൊഴുക്ക്’ സമ്ബൂർണമായും തടയുമെന്ന് കോണ്‍ഗ്രസ് സെക്രട്ടറി ജയ്റാം രമേശ് പ്രസ്‍താവനയില്‍ വ്യക്തമാക്കി.

ജൂണ്‍ നാലിന് കോണ്‍ഗ്രസ് നയിക്കുന്നൊരു സർക്കാർ അധികാരത്തില്‍വന്നാല്‍ രാജ്യത്തെ സാധാരണക്കാർക്ക് സാമ്ബത്തിക നേട്ടമുണ്ടാകുന്ന പദ്ധതികളായിരിക്കും പാർട്ടി ആദ്യം പ്രഖ്യാപിക്കുക. സാധാരണക്കാരുടെ പണം കോർപറേറ്റുകളിലേക്കൊഴുകുന്ന സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്യും -പ്രസ്താവനയില്‍ ജയ്റാം രമേശ് വ്യക്തമാക്കി. 150 വർഷം മുമ്ബ്, കോണ്‍ഗ്രസ് നേതാവ് ദാദാ ഭായ് നവറോജിയാണ് നമ്മുടെ രാജ്യത്ത് ‘പണമൊഴുക്ക് സിദ്ധാന്തം’ ആദ്യമായി അവതരിപ്പിച്ചത്.

ഇന്ത്യയുടെ സമ്ബത്ത് എങ്ങനെയെല്ലാമാണ് ബ്രിട്ടീഷുകാർ കൈയടക്കുന്നത് എന്നതായിരുന്നു അത്. സമാനമായ പണമൊഴുക്ക് 2014 മുതല്‍ ഈ രാജ്യത്തുണ്ട്. അത് ‘ഭാരത് പരിവാറില്‍നിന്ന് (ഇന്ത്യൻ കുടുംബങ്ങള്‍) മോദി പരിവാറിലേക്കാണെന്നും പ്രസ്താവനയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular