Monday, May 20, 2024
HomeKeralaആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്‌എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

ആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്‌എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

കൊച്ചി: പ്രഫഷനല്‍ ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ലീഗിന്റെ ആവേശം കേരളത്തിലേക്കും. ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ആറ് പ്രഫഷനല്‍ ക്ലബുകള്‍ സെപ്റ്റംബറില്‍ ആരംഭിച്ച്‌ രണ്ടുമാസത്തോളം നീളുന്ന സൂപ്പര്‍ ലീഗ് കേരളയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ രൂപീകരിച്ച ആറ് ക്ലബുകളാണ് ആദ്യലീഗില്‍ കരുത്ത് പരീക്ഷിക്കുക. ഐഎഎസ്‌എല്‍ മാതൃകയിലാകും ലീഗ്.

കായിക മന്ത്രി വി അബ്ദുറഹിമാന്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചൂങ്ങ് ബൂട്ടിയ, അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ഐഎം വിജയന്‍, ഷബീറലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, ടീം ഉടമകള്‍, മുന്‍കാല താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കേരള ഫുട്‌ബോളില്‍ കൂടുതല്‍ പ്രഫഷനല്‍ ക്ലബുകളേയും പ്രഫഷനല്‍ ഫുട്‌ബോള്‍ താരങ്ങളെയും സൃഷ്ടിക്കുകയും ചെയ്യുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഗ്രൂപ്പ് മീരാനുമായി സഹകരിച്ച്‌ പ്രഫഷനല്‍ ലീഗ് അവതരിപ്പിക്കുന്നത്. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് കേരളത്തില്‍ തന്നെ മികച്ച വരുമാനം ലഭിക്കുന്ന പ്രഫഷനല്‍ താരങ്ങളാകാനും അതുവഴി ഐഎസ്‌എല്‍ ഉള്‍പ്പടെ ഉയര്‍ന്ന തരത്തില്‍ വളരാന്‍ അവസരം നല്‍കാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കെഎഫ്‌എ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു.

സൂപ്പര്‍ ലീഗ് കേരള വരുന്നതോടെ അതിനുള്ള അവസരം വര്‍ധിക്കും. മലയാളി യുവതാരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കി തയ്യാറാക്കിയ പ്ലെയര്‍ ഡ്രാഫ്റ്റില്‍ നിന്നാണ് ആറുടീമുകളും കളിക്കാരെ തെരഞ്ഞെടുക്കുക. വിദേശയുവതാരങ്ങളും ഡ്രാഫ്റ്റിലുണ്ട്. എല്ലാ ടീമുകള്‍ക്കും ഒരുപോലെ മികച്ച കളിക്കാരെ രീതിയിലാകും തെരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular