Monday, May 20, 2024
HomeIndiaഭാരതീയരേ വരൂ..; ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം തുടരും; കാലാവധി നീട്ടി തായ്‌ലാൻഡ്

ഭാരതീയരേ വരൂ..; ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം തുടരും; കാലാവധി നീട്ടി തായ്‌ലാൻഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസയില്‍ ഇളവ് നല്‍കുന്ന പദ്ധതിയുടെ കാലാവധി നീട്ടി തായ്‌ലാൻഡ്.

2024 വർഷത്തില്‍ ഭാരതത്തില്‍ നിന്ന് അനേകം വിനോദസഞ്ചാരികള്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിസ-രഹിത പ്രവേശനം 2024 നവംബർ 11 വരേയ്‌ക്ക് നീട്ടിയത്. കഴിഞ്ഞ വർഷം നവംബറില്‍ നിലവില്‍ വന്ന വിസ ഇളവിന്റെ കാലാവധി മെയ് 10ന് തീരാനിരിക്കെയാണ് തീരുമാനം.

നേരത്തെ തായ്‌ലാൻഡിലെത്തുന്ന ഭാരതീയർക്ക് വിസ-ഓണ്‍-എറൈവലാണ് ലഭിച്ചിരുന്നത്. ഇതുപ്രകാരം 15 ദിവസം തായ്‌ലാൻഡില്‍ ചെലവഴിക്കാം. എന്നാല്‍ രാജ്യത്തെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തായ്‌ലാൻഡ് സർക്കാർ ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാർക്ക് തായ്‌ലാൻഡില്‍ തങ്ങാം.

തായ്‌ലാൻഡിലേക്കുള്ള യാത്രാ ചെലവുകള്‍ താരതമ്യേന കുറവായതിനാല്‍ വിസ-രഹിത പ്രവേശനം സാധ്യമായതോടെ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന നിരവധി ഇന്ത്യക്കാരാണ് തായ്‌ലാൻഡ് സന്ദർശിക്കുന്നത്. രാജ്യത്തെ സ്ട്രീറ്റ് ഫുഡുകളും പുരാതന ക്ഷേത്രങ്ങളും ബീച്ചുകളും അതിമനോഹരമാണ്. അതിനാല്‍ ഒരിക്കല്‍ തായ്‌ലാൻഡ് സന്ദർശിച്ച ഇന്ത്യക്കാർ വീണ്ടും തായ്‌ലാൻഡിലെത്തുന്നതും പതിവാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular