Monday, May 20, 2024
HomeKeralaപാലാരിവട്ടത്ത് വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

പാലാരിവട്ടത്ത് വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്ബില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം.

ഒരേദിശയില്‍ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയിരുന്നു. രാവിലെ ഇവിടെ മഴയുണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആളെയിറക്കാനായി വേഗത കുറച്ചസമയത്ത് പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്ക് ഇതിനിടയില്‍പെട്ടതെന്ന് അപകടം നേരില്‍കണ്ടവർ പറയുന്നു.

ഫയർഫോഴ്സ് എത്തിയാണ് ബസിനടിയില്‍ കുടുങ്ങിയ രണ്ട് യാത്രികരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular