Monday, May 20, 2024
HomeIndiaസ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്; അമേരിക്കയേക്കാള്‍ ബഹുദൂരം മുൻപില്‍; ലോകത്തിലെ ഊര്‍ജ്ജസ്വമായ ജനാധിപത്യ രാജ്യമാണ് ഭാരതം; യുഎസ്...

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്; അമേരിക്കയേക്കാള്‍ ബഹുദൂരം മുൻപില്‍; ലോകത്തിലെ ഊര്‍ജ്ജസ്വമായ ജനാധിപത്യ രാജ്യമാണ് ഭാരതം; യുഎസ് നയതന്ത്രജ്ഞൻ

ന്യൂഡല്‍ഹി: ഭാരതത്തെ പ്രശംസിച്ച്‌ യുഎസ് നയതന്ത്രജ്ഞൻ എറിക് ഗാർസിറ്റി. ലോകത്തിലെ ഊർജ്ജസ്വമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്റെ പേരില്‍ വാഴ്‌ത്തുന്ന ഭാരതം വരുന്ന പത്ത് വർഷത്തിനുള്ള ഊർജ്ജസ്വലമായി മുന്നേറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് കിലോമീറ്ററിനുള്ളില്‍ പൗരന്മാർക്ക് വോട്ട് ചെയ്യാൻ രാജ്യത്ത് സാധിക്കുന്നു. പൗരന്റെ അവകാശമായ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്ത് കൊടുക്കുന്നു. മലയെന്നോ താഴ്വരയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്നു. ദിവസങ്ങളോളം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിന് പണമെന്ന സമ്ബ്രദായത്തെയും ഇന്ത്യ പ്രതിരോധിക്കുന്ന രീതി ഏറെ പ്രശംസനീയമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ സുതാര്യമായ രീതിയിലാണ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത്തരം കാര്യങ്ങളില്‍‌ അമേരിക്കയേക്കാള്‍ ബഹുദൂരം മുൻപിലാണ് ഇന്ത്യയെന്നും അദ്ദേഹം പറ‍ഞ്ഞു.

നിരവധി പേരാണ് വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കൻ മണ്ണിലെത്തുന്നത്. അമേരിക്കകാർ അമേരിക്കയെ ഇഷ്ടപ്പെടുന്നതിനേക്കാളും ഇന്ത്യക്കാർ‌ അമേരിക്കയെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ഇത് അപൂർവ്വമാനണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗണ്‍സില്‍ ഓണ്‍ ഫോറിൻ റിലേഷൻസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യുഎസ് അംബാസഡർ എറിക് ഗാർസെറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular