Saturday, May 4, 2024
HomeIndiaയുപി തെരഞ്ഞെടുപ്പെത്തി എസ്പിയും കോണ്‍ഗ്രസും അടി ബിജെപിക്ക് പെരുത്ത സന്തോഷം

യുപി തെരഞ്ഞെടുപ്പെത്തി എസ്പിയും കോണ്‍ഗ്രസും അടി ബിജെപിക്ക് പെരുത്ത സന്തോഷം

യുപി തെരഞ്ഞെടുപ്പ് എത്തിയതോടെ  യുപിലെ  പ്രതിപക്ഷ കക്ഷികള്‍ തമ്മിലടിക്കാന്‍ തുടങ്ങി. മായാവതിയും  അഖിലേഷ് യാദവും തമ്മില്‍ കണ്ടാല്‍ അടിക്കും. ഇരുവരും ശക്തരായ പ്രതിപക്ഷമാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും  തമ്മിലടിയും തുടങ്ങി. ഏതായാലും ബിജെപി സന്തോഷിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യവും ഇത്തരം അടിയാണ്  കഴിഞ്ഞ പ്രാവശ്യം  ബിജെപിയെ വിജയിപ്പിച്ചത്. എത്ര കൊണ്ടാലും  പ്രതിപക്ഷകക്ഷികള്‍ മനസിലാക്കില്ല.  മമതയാണെങ്കില്‍ കോണ്‍ഗ്രസിനെ പോലും വേണ്ടെന്നു  പറഞ്ഞു കേന്ദ്രത്തിന്റെ അധികാരം തപ്പി നടക്കുകയാണ്.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റുകള്‍ ലഭിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസിന് യുപിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഝാന്‍സിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ ‘വിജയ് രഥയാത്ര’യെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുജനങ്ങള്‍ കോണ്‍ഗ്രസിനെ നിരസിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തെയും തള്ളി. എസ്പിയും ബിഎസ്പിയും അധികാരത്തിലിരിക്കുമ്പോള്‍ ജാതി മത രാഷ്ട്രീയമാണ് നിലനിര്‍ത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അഖിലേഷ് യാദവ് നല്‍കിയത്.കഴിഞ്ഞ 5 വര്‍ഷം കോണ്‍ഗ്രസ് തെരുവില്‍ പോരാടുമ്പോള്‍ അഖിലേഷും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എവിടെയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അഖിലേഷ് സജീവമായതെന്നും അതുവരെ പൊതുസമൂഹത്തിനിടയില്‍ കണ്ടില്ലെന്നും പ്രിയങ്ക പരിഹസിച്ചിരുന്നു.

മാത്യു ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular