Friday, May 17, 2024
HomeKerala'കൈക്കൂലിക്കാരനാക്കി പുറത്താക്കാൻ ശ്രമം'; ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ

‘കൈക്കൂലിക്കാരനാക്കി പുറത്താക്കാൻ ശ്രമം’; ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അട്ടപ്പാടി നോഡൽ ഓഫീസർ

പാലക്കാട്: ആരോഗ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും തന്നെ അഴിമതിക്കാരനാക്കി പുറത്താക്കാൻ ശ്രമം നടക്കുകയാണെന്നും അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്. മന്ത്രി വീണാ ജോർജിന്‍റെ അട്ടപ്പാടിയിലെ മിന്നൽ സന്ദർശനത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. പ്രഭുദാസ് ആരോപിച്ചു. തന്നെ അഴിമതിക്കാരനാക്കി പുറത്താക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയിലെ പല അംഗങ്ങളും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും, ഇത് തടയാൻ ശ്രമിച്ചതിനാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി സന്ദർശനം നടത്തിയത്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നൽകൂ എന്ന് പറഞ്ഞവർ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു.

കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനസജ്ജമാക്കാനും ലിഫ്റ്റ് നിർമിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ കത്തയച്ചിട്ടുണ്ട്. എന്നാൽ കത്ത് സർക്കാർ പരിഗണിച്ചില്ല. ഇക്കാര്യങ്ങളിലൊക്കെ മന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ അംഗങ്ങൾ ചെയ്തത്. ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരേ എന്ത് നടപടിയുണ്ടായാലും പ്രശ്നമില്ലെന്നും പ്രഭുദാസ് പറഞ്ഞു.

ജയില്‍വാസവും പിന്നീടുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളിലും വിശദീകരണവുമായി ബിനീഷ് കോടിയേരി ഭരണകൂടത്തിന്റെ ലക്ഷ്യങ്ങള്‍ എന്നെ പിടിച്ചകത്തിട്ടാല്‍ മാത്രം നേടാനാവില്ലായെന്നു വന്നപ്പോള്‍ എന്നില്‍ കൂടുതല്‍ ഭയം സൃഷ്ടിച്ചു കാര്യം നേടാനാണവര്‍ ശ്രമിച്ചത്.

സഹജീവിയോട് കാണിക്കാവുന്ന ഏറ്റവും വലിയ തെറ്റ് അവരെ വെറുക്കുകയെന്നതല്ല, അവരോട് അനാസ്ഥ കാണിക്കുകയെന്നതാണ്. സഹജീവിയോടുള്ള അവഗണന മനുഷ്യരാഹിത്യത്തിന്റെ പര്യായമായിത്തന്നെയാണ് ഞാന്‍ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചും മാനവികത മുറുകെ പിടിക്കുന്നവരും പോരാട്ടത്തിന്റെ പാത ഉപേഷിക്കാറില്ല. ബാംഗ്ലൂരിലെ അഗ്രഹാര ജയിലില്‍ ഒരു വര്‍ഷത്തോളം നീണ്ട അന്യായ തടങ്കലിടലിനെ ഞാന്‍ അതിജീവിച്ചതും അതെ പോരാട്ടവീര്യം എന്നില്‍ ഉള്ളതുകൊണ്ടുതന്നെയാണ്.

ജീവിതത്തില്‍ ഗുണകരമായ ഒന്നും ചെയ്യാനില്ലാത്തവരെ സംബദ്ധിച്ച് അപവാദം നിര്‍മിക്കുകയെന്നത് ഒരു ജോലിതന്നെയാണ്. പക്ഷെ ആര്‍ക്കെതിരെയാണോ അവര്‍ അപവാദം സൃഷ്ടിക്കുന്നത് അവന്റെ മുഴുവന്‍ ജീവിതവും പിടിച്ചെടുക്കുന്ന സംഗതിയാണ് അവര്‍ ചെയ്യുന്നതെന്നുപോലും തിരിച്ചറിയാനുള്ള ശേഷി പോലും നഷ്ട്ടപെട്ടവരാണ് അത്തരക്കാര്‍.

പ്രതിസന്ധികളില്‍ ‘ഒട്ടകപക്ഷികള്‍’ തല മണ്ണില്‍ പൂഴ്ത്തി ഞാനൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ നില്‍ക്കാറുണ്ട്. അപ്പോള്‍ വേട്ടക്കാര്‍ യാതൊരു അദ്ധ്വാനവും ഇല്ലാതെ മറ്റുളള എല്ലാവരെയും പിടിച്ചുകൊണ്ടുപോകും അവസാനം ഒട്ടകപക്ഷിയെയും . ‘ഉത്തമരായ ചില ഒട്ടകപക്ഷികള്‍ ‘ മനസിലാക്കേണ്ട ഒന്നുണ്ട് എല്ലാവരും ഒട്ടകപക്ഷിയെ പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് കോടിയേരിയുടെ പ്രതികരണം.ഒഎന്‍വിയുടെ വരികള്‍ ഉദ്ധരിച്ചാണ് ബിനീഷ് കോടിയേരി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular