Saturday, May 18, 2024
HomeIndiaമേരിലാന്റ് ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ അരുണ മില്ലർ

മേരിലാന്റ് ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ അരുണ മില്ലർ

മേരിലാന്റ് ∙ മേരിലാന്റ് ഡമോക്രാറ്റിക് പാർട്ടി ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂർ ലഫ്റ്റനന്റ് ഗവർണർ സ്ഥാനാർഥിയായി ഇന്ത്യൻ അമേരിക്കൻ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുത്തു. മേരിലാന്റ് ഇപ്പോൾ റിപ്പബ്ലിക്കാൻ സംസ്ഥാനമാണ്. മേരിലാന്റ് സംസ്ഥാനത്തിന് ഏറ്റവും യോജിച്ച ലഫ്റ്റനന്റ് ഗവർണറായിരിക്കും മില്ലറെന്ന് വെസ് മൂർ പറഞ്ഞു.

2010 മുതൽ 2018 വരെ മേരിലാന്റ് ഡിസ്ട്രിക്ട് 15 ൽ നിന്നും സ്റ്റേറ്റ് ഹൗസിലേക്ക് മില്ലർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോണ്ടിഗോമറി കൗണ്ടിയിൽ സിവിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറായി 30 വർഷം സേവനമനുഷ്ഠിച്ച ഇവർ ആദ്യമായി മേരിലാന്റ് ഹൗസിലേക്ക്   തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  ആദ്യ ഇമിഗ്രന്റ് എന്ന പദവിക്ക് അർഹയായിരുന്നു.

aruna-miller-2

7 വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പമാണ് ഇവർ അമേരിക്കയിലേക്ക് കുടിയേറിയത്. 1964 നവംബർ 6ന് ഹൈദ്രാബാദിലായിരുന്നു ‌മില്ലറുടെ ജനനം. മിസ്സോറി യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് ആൻഡ് ടെക്നോളജിയിൽ ബിരുദം നേടിയിട്ടുണ്ട്. മത്സരിക്കുവാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് മില്ലർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular