Saturday, May 18, 2024
HomeKeralaസംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു

സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു

സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപെടേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.
 വെള്ളരി  ഓണക്കാലത്തേക്കാള്‍ കൂടിയ വിലയിലാണ് . വെണ്ടയ്ക്ക, വഴുതന, ബീറ്റ്‌റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്.   ആളുകള്‍ വാങ്ങുന്നതിന്‍്റെ അളവ് കുറച്ചതോടെ 100 രൂപയുണ്ടായിരുന്ന തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.
കാബേജിന്   68 രൂപയാണ് പുതിയ വില. പയര്‍ 50 രൂപയില്‍ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയില്‍ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ല്‍ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയില്‍ നിന്ന് 90 രൂപയായി ഉയര്‍ന്നു. വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വര്‍ധിച്ച്‌ പുതിയ വില 75 രൂപയിലെത്തി. ബീറ്റ്‌റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ല്‍ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular