Friday, May 17, 2024
HomeKeralaപിങ്ക് പോലീസ് കുടുങ്ങി വിധി തിങ്കളാഴ്ച സര്‍ക്കാര്‍ ആര്‍ക്കൊപ്പം

പിങ്ക് പോലീസ് കുടുങ്ങി വിധി തിങ്കളാഴ്ച സര്‍ക്കാര്‍ ആര്‍ക്കൊപ്പം

ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ എന്തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി. സ്ഥലംമാറ്റം ശിക്ഷാ നടപടിയാവില്ല. പോലീസുകാരിയെ സംരക്ഷിക്കാന്‍ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തിനാണ്. അമന്വഷണം കാര്യക്ഷമമല്ല.

പോലീസ് ക്ലബില്‍ ഇരുന്നാണോ അന്വേഷിക്കുന്നതെന്നും ഹൈക്കോടതി ഉന്നയിച്ചു.ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പീഡനമാണ്. പോലീസുകാരിക്ക് അബദ്ധം പറ്റിയതായിരിക്കും. എന്നാല്‍ അതില്‍ മറുപടി പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നമ്പി നാരായണ്‍ കേസില്‍ സ്വീകരിച്ചതിനു സമാനമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. പോലീസുകാരി അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിച്ച അരക്കോടി രുപ നഷ്ടപരിഹാരം പ്രായോഗികമല്ലെന്നും നഷ്ടപരിഹാര തുക എത്രയാണെന്ന് തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പോലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ അംഗീകരിക്കാനാവില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പരസ്യമായി അപമാനിച്ചപ്പോള്‍ അനുഭവിച്ച മാനസിക പീഡനം വലുതാണെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.കേസില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നേരത്തെ കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. മാനസിക പിന്തുണ നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ കോടതില്‍ നല്‍കിയ മറുപടി. എന്നാല്‍ ഇനി മാനസിക പിന്തുണ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular