Thursday, May 2, 2024
HomeKeralaപെരിയ ഇരട്ടക്കൊലപാതകം സിപിഎം നേതാക്കള്‍ കളിക്കുന്നു കോടതിയിലും ഹാജരാകുന്നില്ല ...

പെരിയ ഇരട്ടക്കൊലപാതകം സിപിഎം നേതാക്കള്‍ കളിക്കുന്നു കോടതിയിലും ഹാജരാകുന്നില്ല വടിയെടുത്ത് കോടതി

പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിക്കാന്‍  സിപിഎം ശ്രമിക്കുന്നുവെന്ന സൂചന. സിബിഐയെ പോലും വരച്ച വരയില്‍ നിര്‍ത്താന്‍  സിപിഎമ്മിനുസാധിക്കുമെന്നു ഇതിനു മുമ്പു പല സംഭവക്കഥകളിലും കണ്ടതാണ്. ഇതാ പെരിയ കൊലപാതകത്തിലും സിപിഎം ഒളിച്ചു കളി തുടരുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലവില്‍ ജയിലിലുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. ജാമ്യത്തിലിറങ്ങിയ മൂന്ന് പേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി. അവര്‍ക്ക് ജാമ്യത്തില്‍ തുടരാനുള്ള അനുമതി നല്‍കി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ മൂന്ന് പ്രതികള്‍ ഹാജരായില്ല.

കെ വി കുഞ്ഞിരാമനു പുറമേ സിപിഎം നേതാക്കളായ  കെ.വി.ഭാസ്‌കരന്‍ ,  ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരും ഇന്ന് ഹാജരായില്ല. നോട്ടീസ് ലഭിച്ചത് താമസിച്ചതിനാല്‍ മറ്റൊരു ദിവസം ഹാജരാകാന്‍ അനുമതി കുഞ്ഞിരാമന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു.  ഇന്ന് ഹാജരാകാത്തവരോട് ഈ മാസം 22ന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് വീണ്ടും 29ന് പരി?ഗണിക്കും. രാഘവന്‍ വെളുത്തോളി, ഇപ്പോള്‍ ജാമ്യത്തിലുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം ബാലകൃഷ്ണന്‍, മണി എന്നിവരാണ് നേരിട്ട് ഹാജരായത്. രാഘവന്‍ വെളുത്തോളിക്കും ഇന്ന് ജാമ്യം അനുവദിച്ചു. ജയിലില്‍ കഴിയുന്ന പ്രതികളെല്ലാം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി.

കേസില്‍ ആകെ 24 പ്രതികളാണുള്ളത്. ഇതില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ സന്ദീപ് ഇപ്പോള്‍ ഗള്‍ഫിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിബിഐ. ഈ മാസം 3നാണ് പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ  തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കൊച്ചി സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുത്തത്.  പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരാണ് ഒന്നാം പ്രതി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

യുവാക്കള്‍ക്കിടയില്‍ ശരത്ത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സിപിഎം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്ത് ലാലിന്റെ അടുത്ത അനുയായി മാറിയതും സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. ശരത് ലാലും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ നിരവധി പ്രാവശ്യം ഏറ്റമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ശരത്ത് ലാല്‍ മര്‍ദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഡാലോചന സിപിഎം തുടങ്ങിയെന്ന് സിബിഐ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ സംഘം ചേരല്‍, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍. 2019 ഫെബ്രുവരി 17നാണ് പെരിയയില്‍ യുവാക്കളെ കൊലപ്പെടുത്തുന്നത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular