Friday, May 3, 2024
Homeരാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റിനെ ആക്ഷേപിച്ച് ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്

രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റിനെ ആക്ഷേപിച്ച് ഇന്ത്യന്‍ എംബസിയുടെ ട്വീറ്റ്

താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാന്‍ വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയെ തെറിവിളിച്ച്  അഫ്്ഗാനിലെ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഈ ട്വിറ്റില്‍ വളരെ മോശം വാക്കുകളാണ് നാട് വിട്ട പ്രസിഡന്റിന് നേരെ നടത്തിയിരിക്കുന്നത്.
എന്നാല്‍ ട്വീറ്റ് വിവാദമായപ്പോള്‍ എംബസിയുടെ  അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നാണ് ഇന്ത്യന്‍ എംബസിയുടെ പ്രസ് സെക്രട്ടറി അബ്ദുള്ളാഹ് അസാദ് വിശദീകരിച്ചത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് താലിബാന് അനുകൂലമായി പോസ്റ്റുകള്‍ വരുന്നുണ്ട്.
തനിക്ക് ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോഗിന്‍  ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഒരു സുഹൃത്താണ് ഈ ട്വീറ്റ് അയച്ചു തന്നതെന്നും പറഞ്ഞ് വ്യക്തിപരമായി ട്വീറ്റ് ചെയ്തിരിക്കുന്ന അബ്ദുള്ളാഹ് അസാദ് വിവാദമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular