Sunday, May 19, 2024
HomeKeralaമദ്യം ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം; തിരക്കൊഴിവാക്കാൻ ഇന്നുമുതൽ ബെവ്കോയുടെ പുതു പരീക്ഷണം

മദ്യം ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം; തിരക്കൊഴിവാക്കാൻ ഇന്നുമുതൽ ബെവ്കോയുടെ പുതു പരീക്ഷണം

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ ഇനി മുതല്‍ ഓണ്‍ലൈനായി പണമടച്ചാല്‍ മതി. ഇന്ന് മുതല്‍ തിരുവനന്തപുരത്തെ ഷോപ്പുകളിലും കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിലും പുതിയ സംവിധാനം നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുക.

വാങ്ങാനുദ്ദേശിക്കുന്ന മദ്യത്തിന്റെ പണം ഓണ്‍ലൈനില്‍ അടച്ച ശേഷം അതിന്റെ പേയ്‌മെന്റ് സ്ലിപ്പ് കാണിച്ചാല്‍ മദ്യം ലഭിക്കും. ഈ സംവിധാനം മറ്റ് ഷോപ്പുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുന്നതാണ്.

എങ്ങിനെ ബുക്ക് ചെയ്യാം
https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് മദ്യം ബുക്ക് ചെയ്യേണ്ടത്. മൊബൈല്‍ നമ്പര്‍ ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി വെബ്‌സൈറ്റില്‍ നമ്പര്‍ നല്‍കുകയും അതിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം.

അതിനു ശേഷം ഷോപ്പുകളുടെയും മദ്യത്തിന്റേയും വിശദാംശങ്ങളുള്ള പേജിലേക്ക് പ്രവേശിച്ച് ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മദ്യം കാര്‍ട്ടിലേക്ക് മാറ്റി ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈനായി പണമടക്കാം. റഫറന്‍സ് നമ്പര്‍, വില്‍പ്പനശാലയുടെ വിവരങ്ങള്‍, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങള്‍ അടങ്ങിയ മെസേജ് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കും. ഈ റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് മദ്യം വാങ്ങാം.

രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് വീണ്ടും മദ്യം വാങ്ങണമെങ്കില്‍ ബിവറേജസ് വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ കൊടുക്കണം. സ്‌കീനില്‍ കാണുന്ന സുരക്ഷാ രോജ് അടുത്ത കോളത്തില്‍ രേഖപ്പെടുത്തി പാസ് വേര്‍ഡ് നല്‍കി പ്രൊഫൈലിലേക്ക് കടന്ന് ബുക്ക് ചെയ്യാം. പരാതികള്‍ ഉണ്ടെങ്കില്‍ ksbchelp@gmsil.com എന്ന മെയിലില്‍ സന്ദേശമയക്കാം.

ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലെ മദ്യ ശേഖകത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. https://ksbc.co.in ല്‍ ലൈവ് സ്റ്റോക്ക് ഡീറ്റെയില്‍സ് എന്ന ലിങ്കില്‍ സംസ്ഥാനത്തെ എല്ലാ മദ്യ ഷോപ്പുകളുടെയും വിവരങ്ങള്‍ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular