Saturday, May 18, 2024
HomeKeralaകോഴിക്കോട്ട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്ട് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: തിക്കോടിയിൽ യുവാവ് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവതി മരിച്ചു. കാട്ടുവയല്‍ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പ്രദേശവാസിയായ നന്ദു എന്ന നന്ദകുമാർ (30) ആണ് ആക്രമണം നടത്തിയത്. തുടർന്ന് സ്വയം തീകൊളുത്തിയ യുവാവിനു ഗുരുതരമായി പൊള്ളലേറ്റു.

ഇന്നു രാവിലെ 10നു തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നിലാണു സംഭവം. പഞ്ചായത്ത് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു കൃഷ്ണപ്രിയ.

കൃഷ്ണപ്രിയ ഓഫീസിലേക്കു കടക്കുന്നതിനു മുന്‍പായിരുന്നു ആക്രമണം. ഓഫിസിനു മുന്നില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ നന്ദകുമാർ പൊടുന്നനെ, കയ്യില്‍ കരുതിയ കുപ്പിയില്‍നിന്ന് പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണു വിവരം.

നന്ദഗോപൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു. കൃഷ്ണപ്രിയയുടെ പോസ്റ്റ് മോർട്ടം നാളെ നടക്കും. യുവതി മൂന്നു ദിവസം മുന്‍പാണ് പഞ്ചായത്ത് ഓഫീസിലെ ജോലിയില്‍ പ്രവേശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular