Saturday, May 18, 2024
HomeIndiaബീഫ് കഴിക്കുന്നത് സവര്‍ക്കര്‍ക്ക് പ്രശ്‌നമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

ബീഫ് കഴിക്കുന്നത് സവര്‍ക്കര്‍ക്ക് പ്രശ്‌നമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്

ഭോപ്പാല്‍: ബീഫ് (Beef) കഴിക്കുന്നതിനെ സവര്‍ക്കര്‍ (Savarkar)  എതിര്‍ത്തിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് (Dig vijay singh). പശുവിനെ അമ്മയായി അദ്ദേഹം ഒരിക്കലും പരിഗണിച്ചിരുന്നില്ലെന്നും ഹിന്ദുയിസവും ഹിന്ദുത്വവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം തന്റെ പുസ്തകത്തില്‍ പറഞ്ഞെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ജന ജാഗ്രണ്‍ അഭിയാന്‍ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024ല്‍ ബിജെപി അധികാരത്തിലേറിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവുമായാണ് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയാണ് ജന ജാഗ്രണ്‍ അഭിയാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular