Friday, May 17, 2024
HomeIndiaപുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തില്‍; ഡിജെ പാര്‍ടികള്‍ക്ക് അനുമതിയില്ല, നിര്‍ദേശം നല്‍കി ഡിജിപി

പുതുവത്സരാഘോഷം കര്‍ശന നിയന്ത്രണത്തില്‍; ഡിജെ പാര്‍ടികള്‍ക്ക് അനുമതിയില്ല, നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: ( 27.12.2021) കേരളത്തില്‍ പുതുവത്സര ഡിജെ പാര്‍ടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്.

ഹോടെലിന് പുറത്ത് ഡിജെ പാര്‍ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണമെന്നും ഇവിടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഡിജിപി വ്യക്തമാക്കി.

ഡിജെ പാര്‍ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോടെല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം. പുതുവത്സരാഘോഷത്തിന്റെ മറവില്‍ സംസ്ഥാനത്തെ പല ഹോടെലുകളിലും ലഹരി പാര്‍ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കര്‍ശന നിയന്ത്രണം.

ലഹരി പാര്‍ടി നടക്കാന്‍ സാധ്യതയുള്ള ഹോടെലുകളുടെ വിവരങ്ങളടക്കം ഉള്‍പെടെയാണ് ഡിജിപി സര്‍കുലര്‍ പുറത്തിറക്കിയത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമാകും സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളില്‍ അന്തിമ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular