Friday, May 17, 2024
HomeIndia'ബ്രഹ്മോസ് വച്ചിരിക്കുന്നത് വെറുതെയല്ല' : ഒറ്റ രാജ്യവും തിരിഞ്ഞു പോലും നോക്കാന്‍ ധൈര്യപ്പെടില്ലെന്ന് രാജ്നാഥ് സിംഗ്

‘ബ്രഹ്മോസ് വച്ചിരിക്കുന്നത് വെറുതെയല്ല’ : ഒറ്റ രാജ്യവും തിരിഞ്ഞു പോലും നോക്കാന്‍ ധൈര്യപ്പെടില്ലെന്ന് രാജ്നാഥ് സിംഗ്

ലക്നൗ: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിനെ പ്രകീര്‍ത്തിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

ബ്രഹ്മോസ് മിസൈല്‍ ഏതെങ്കിലും രാജ്യത്തെ ആക്രമിക്കാനുള്ളതല്ല, മറിച്ച്‌, പ്രതിരോധത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബ്രഹ്മോസ് മിസൈല്‍ പോലുള്ള വിനാശകാരിയായ ആയുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നതിന്റെ ലക്ഷ്യം ഏതെങ്കിലും രാജ്യത്തെ ആക്രമിക്കുക എന്നതല്ല. അങ്ങോട്ടു കയറി ഒരു രാജ്യത്തെ ആക്രമിക്കുകയെന്നത് ഒരു കാലത്തും ഇന്ത്യയുടെ പാരമ്ബര്യവുമായിരുന്നില്ല. ശത്രുരാജ്യങ്ങളുടെ ദൃഷ്ടി ഇന്ത്യയുടെ മണ്ണിന്റെ മേലെ വീഴാതിരിക്കാന്‍ വേണ്ടിയാണ് ഇവ നിര്‍മ്മിച്ചു പരിപാലിക്കുന്നത്.’ രാജ്നാഥ് സിംഗ് വ്യക്തമാക്കി. ലക്നൗവില്‍, ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മാണത്തിനായുള്ള ഒരു ഫാക്ടറിയുടെ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദേശ ശക്തികളുടെ ഭീഷണികളില്‍ നിന്നുമുള്ള സുരക്ഷയ്ക്കായി ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിച്ചു സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ്, ശബ്ദാതിവേഗതയുള്ള ക്രൂയിസ് മിസൈലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular