Sunday, May 19, 2024
HomeKeralaതാക്കീത് തള്ളി തരൂര്‍ ; കേരളത്തിലേത് സദ്ഭരണമെന്ന് ട്വീറ്റ്

താക്കീത് തള്ളി തരൂര്‍ ; കേരളത്തിലേത് സദ്ഭരണമെന്ന് ട്വീറ്റ്

കെ. റെയില്‍ പദ്ധതിയുടെ പേരില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ നിലപാട് ഏറെ വിവാദമായിരുന്നു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും അടക്കം അദ്ദേഹത്തെ വിമര്‍ശിക്കുകയും പാര്‍ട്ടിക്ക് വിധേയനായി നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന താക്കീത് നല്‍കുകയും ചെയ്തിരുന്നു.
വീണ്ടും കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്ത വന്നിരിക്കുകയാണ് ശശിതരൂര്‍. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിലാണ്  കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ രംഗത്ത് വന്നത്. കേരളത്തില്‍ സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള പരിഹാസവും ട്വീറ്റില്‍ ഉണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയാണ് എങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തും എന്നും തരൂര്‍ പറഞ്ഞു. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് 2017 ല്‍ യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ പങ്കുവെച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular