Sunday, May 19, 2024
HomeUSAന്യുയോർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

ന്യുയോർക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

ന്യുയോർക്ക് ∙ ന്യുയോർക്കിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഡിസംബർ 27 തിങ്കളാഴ്ച കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 5526 ആണെന്ന് ന്യുയോർക്ക് ഗവർണർ ഹോച്ചുൽ പറഞ്ഞു. ഈ വർഷം  ജനുവരിക്കുശേഷം ഇത്രയും അധികം കോവിഡ് രോഗികളെ ഒരേ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് ആദ്യമായാണെന്ന് ഗവർണർ ചൂണ്ടികാട്ടി. 80% വർധനവാണ് തിങ്കളാഴ്ച മാത്രം ഉണ്ടായിരിക്കുന്നത്.

രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിയിൽ കിടക്കകളുടെ സൗകര്യവും ജീവനക്കാരുടെ എണ്ണവും വർധിപ്പിക്കുവാൻ നടപടികൾ സ്വീകരിച്ചതായും ഗവർണർ അറിയിച്ചു. സംസ്ഥാനത്തെ ഷട്ട് ഡൗണിലേക്ക് കൊണ്ടുപോകുന്നതിന് ആഗ്രഹിക്കുന്നില്ല. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കും. ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കുവാൻ സംസ്ഥാനം സജ്ജമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടിരട്ടിയിൽ കൂടുതലാണെന്ന് ഗവർണർ പറഞ്ഞു. കുട്ടികൾക്ക് കോവിഡ് ഉണ്ടാകയില്ലെന്ന പലരുടേയും ചിന്ത ശരിയല്ലെന്ന് സംസ്ഥാന ഹെൽത്ത് കമ്മീഷണർ ഡോ. മേരി ബസ്സറ്റ് പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular