Saturday, May 18, 2024
HomeIndiaലോ​ക​ക്രി​ക്ക​റ്റ്​ മാ​മ​ങ്കം

ലോ​ക​ക്രി​ക്ക​റ്റ്​ മാ​മ​ങ്കം

ട്വ​ന്‍​റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​‍െന്‍റ പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ള്‍​ക്ക്​ ഒ​മാ​ന്‍ ഒ​ക്​​ടോ​ബ​ര്‍ 17ന്​ ​വേ​ദി​യാ​യി.

ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പ​ത്ത​ര​മാ​റ്റ്​ തി​ള​ക്ക​ത്തി​ലാ​ണ്​ ഒ​മാ​ന്‍ ജ​യി​ച്ചു​ക​യ​റി​യ​ത്. പ​ത്തു​ വി​ക്ക​റ്റി​നാ​ണ്​ പാ ​പ്വ​ ന്യൂ​​ഗി​​നി​​യ​യെ തോ​ല്‍​പി​ച്ച​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് സാം​സ്‌​കാ​രി​ക, കാ​യി​ക മ​ന്ത്രി സ​യ്യി​ദ് ദീ​യ​സി​ന്‍ ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ് കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. ഫു​ട്ബാ​ളി​ന് മാ​ത്രം വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ ക്രി​ക്ക​റ്റും വി​ള​യു​മെ​ന്ന്​ തെ​ളി​യി​ച്ചാ​ണ്​ ലോ​ക​മാ​മാ​ങ്ക​ത്തി​ന്​ തി​ര​ശ്ശീ​ല​വീ​ണ​ത്.

കേ​വ​ലം മൂ​ന്നോ, നാ​ലോ മാ​സം മാ​ത്ര​മാ​ണ് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി ഒ​മാ​ന്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് ല​ഭി​ച്ച​ത്. അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​മു​ള്ള പി​ച്ചു​ക​ള്‍, ഫ്ല​ഡ് ലൈ​റ്റു​ക​ള്‍, ഡ്ര​സി​ങ് റൂം, ​മീ​ഡി​യ റൂം ​ഇ​വ​യെ​ല്ലാം ഈ ​കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട്​ ഒ​രു​ക്കാ​ന്‍ ഒ​മാ​ന് സാ​ധി​ച്ചു. കൂ​ടു​ത​ല്‍ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍​ക്കു വേ​ദി​യാ​കാ​ന്‍ ഒ​മാ​ന്‍ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞു എ​ന്ന​തി‍െന്‍റ വി​ളം​ബ​രം കൂ​ടി​യാ​യി​രു​ന്നു ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ്. ടെ​സ്റ്റ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള വേ​ദി​യാ​യി ഒ​മാ​നെ 2021ല്‍ ​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഏ​ക​ദി​നം, ട്വ​ന്‍റി 20 എ​ന്നി​വ​ക്ക് പു​റ​മെ ടെ​സ്റ്റ്​ ക്രി​ക്ക​റ്റി​നും സു​ല്‍ത്താ​നേ​റ്റ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular