Sunday, May 19, 2024
HomeUSAമലയാളി വിമുക്ത സൈനികൻ ടെക്‌സാസിൽ വെടിയേറ്റ് മരിച്ചു

മലയാളി വിമുക്ത സൈനികൻ ടെക്‌സാസിൽ വെടിയേറ്റ് മരിച്ചു

ടെക്‌സാസിലെ എൽ പസോയിൽ നടന്ന വെടിവെയ്പ്പിൽ ഇമ്മാനുവേൽ വിൻസെന്റ് പകലോമറ്റം കൂനങ്കെയിൽ (ജെയ്സൺ-44) കൊല്ലപ്പെട്ടു

ഡിസംബർ 21 -നു രാവിലെ 11നു ജോൺ കണ്ണിങ്ങാമിലെ പാർക്കിംഗ് ഏരിയയിൽ അക്രമി ഇമ്മാനുവേൽ വിൻസെന്റിന്‌ നേർക്ക് വെടിയുതിർക്കുകയായിരുന്നു . അക്രമിയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിന് പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും എൽ പാസൊ പോലീസ് അന്വേഷിക്കുന്നുണ്ട്.

യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടിൽ നിന്ന് യുഎസ് എയർഫോർസിന്റെ ആർഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേൽ തിരഞ്ഞെടുക്കപ്പെടുകയും, വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. 2012ൽ  യുഎസ് മിലിറ്ററിയിലെ ക്യാപ്റ്റൻ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്.  രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത് പകലോമറ്റത്തിന്റെയും മൂന്നാമത്തെ മകനായി ന്യൂയോർക്കിലാണ് ഇമ്മാനുവേൽ ജനിച്ചത്. അവിവാഹിതനാണ്.

ജോ, ജെയിംസ്, ജെഫ്‌റി എന്നിവരാണ് സഹോദരങ്ങൾ.

സംസ്കാര ശുശ്രൂഷകൾ ജനുവരി ഏഴിന് ഹാർട്ട്ഫോർഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയിൽ രാവിലെ 11നു ആരംഭിക്കും.

സംസ്കാരം  കുർബ്ബാനയ്ക്ക് ശേഷം സൈനിക ആദരവുകളോടെ  മിഡിൽടൗണിലെ ദി സ്റ്റേറ്റ് വെറ്ററൻസ് സിമെട്രിയിൽ നടക്കും.

Obituary

We mournfully announce the passing of Emmanuel “Jaison” Vincent Koonankeil, 44, of El Paso, TX . Jaison passed away on December 21, 2021. Jaison was born on July 3, 1977 in New York City, NY and raised in West Hartford, CT graduating from Conard High School in 1995.

He was accepted into the Air Force ROTC program at the University of Connecticut in 1995 graduating in 2000. Upon his graduation Jaison enlisted in the Army and attained the rank of Captain prior to his retirement from military service in 2012. Jaison defended our country honorably serving two tours in Iraq during war time.

While Jaison never married, he lived a full and vibrant life with more friends than you could count. His nephews and nieces meant more to him than words can describe. Jaison also leaves behind his two dogs, Dre and Biggie, who served as his loyal companions. When Jaison retired he devoted most of his time to helping those in need. We will miss him dearly.

Jaison is survived by his parents Mani and Elizabeth Koonankeil-Pakalomattam, his brothers Joe, James, and Jeffrey, his sisters-in-law Jaimol, Reeja, and Jondahl, and his nieces and nephews Abigail, Simon, Benjamin, Ileana, Rebecca, Delilah, and Juliet.

Services will be held at St. Thomas Syro Malabar Church of Hartford at 30 Echo Lane, West Hartford, CT 06107 on Friday, January 7, 2022 at 11:00 am.

Calling hours at the Church will be prior to the Mass from 9:00 to 11:00 am.

The burial will take place following the service at The State Veterans Cemetery in Middletown at 317 Bow Lane, Middletown, CT 06457.

In lieu of flowers, please consider a donation to Paws and Stripes http://www.pawsandstripes.org/ or Easterseals Veterans Rally Point https://veteransrallypoint.com/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular