Monday, May 13, 2024
HomeUSAദേശീയ എൻ. ആർ. ഐ. കമ്മീഷൻ രൂപീകരിക്കുവാൻ സമ്മർദ്ദം ചെലുത്തും: പ്രവാസി ലീഗൽ സെൽ ഫൗണ്ടർ,

ദേശീയ എൻ. ആർ. ഐ. കമ്മീഷൻ രൂപീകരിക്കുവാൻ സമ്മർദ്ദം ചെലുത്തും: പ്രവാസി ലീഗൽ സെൽ ഫൗണ്ടർ,

ഡാളസ്: നാട്ടിലുള്ള പ്രവാസികളുടെ സ്വത്തുക്കൾ കൈയേറുന്നതുൾപ്പെടെ നാട്ടിലേക്കു തിരിച്ചു വരുന്ന ചൂഷണം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രത്യേകിച്ചു  മ ലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ജുഡീഷ്യൽ അധികാരങ്ങൾ ഉള്ള ദേശീയ എൻ. ആർ. ഐ. കമ്മീഷൻ രൂപീകരിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ സമ്മർദ്ദം ചെലുത്തുമെന്നു  വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റും സുപ്രീം കോർട്ട് ഓഫ് ഇന്ത്യയുടെ അഡ്വക്കേറ്റും പ്രവാസി ലീഗൽ സെൽ ഫൗണ്ടറുമായ അറ്റോർണി ജോസ് എബ്രഹാം ഉറപ്പു നൽകി. വിദേശ ഇന്ത്യൻ എംബസികൾ ഒക്കെ പ്രസ്തുത കമ്മീഷന്റെ പരിധിയിൽ വരുകയാണെങ്കിൽ വിദേശത്തുവച്ചു പ്രവാസികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ആകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ്  നോർത്ത് ടെക്സാസ് പ്രൊവിൻസ്, ഡാളസ് പ്രൊവിൻസ്,  എന്നീ മൂന്നു പ്രൊവിൻസുകൾ സംയുക്തമായി ഡിസംബർ 31 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കിയ (ഗാർലാൻഡ്) ഓഡിറ്റോറിയത്തിൽ “പ്രവാസികളും അവരുടെ പ്രധാന പ്രശ്നങ്ങളും” എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അറ്റോർണി ജോസ് എബ്രഹാം.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓർഗനൈസഷൻ ഡെവേലോപ്മെന്റ്റ് വൈസ് പ്രസിഡന്റ് ശ്രീ പി. സി. മാത്യു നേതൃത്വം കൊടുത്ത സെമിനാർ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള ഉൽഘാടനം ചെയ്‌തു. ഡൽഹി പ്രൊവിൻസ് പ്രൊവിൻസ് പ്രസിഡന്റിനെ  അതീവ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും ഡൽഹി പ്രോവിന്സിനു രൂപം കൊടുക്കുവാൻ മുൻ കൈ എടുത്തു പ്രവർത്തിച്ച  പി. സി. മാത്യുവിനെ അനുമോദിക്കുന്നതായും ശ്രീ ഗോപല പിള്ള പറഞ്ഞു.
അടുത്തിടെ ചില ഓ. സി. ഐ. കാർഡുകൾ ക്യാൻസൽ ചെയ്തതിനെപ്പറ്റിയുള്ള  ചോദ്യത്തിന് . ഏതെങ്കിലും ഓ. സി. ഐ. ക്യാൻസൽ ചെയ്തുവെങ്കിൽ  അത് കേസ് ബൈ കേസ് ആയിരിക്കുമെന്നും അത് കോടതിയിൽ ചോദ്യം ചെയ്യുവാനും പരിഹാരം കാണുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട് എന്നും അദ്ദഹം കൂട്ടീച്ചർത്തു.വിദേശ മലയാളികൾ പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾ ഓ. സി. ഐ. കാർഡ് എടുക്കുന്നത്  വളരെ അധികം ഗുണം ചെയ്യുമെന്ന് വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രൊവിൻസ് പ്രസിഡന്റും സുപ്രീം കോർട്ട് ഓഫ് ഇന്ത്യയുടെ അഡ്വക്കേറ്റും പ്രവാസി ലീഗൽ സെൽ ഫൗണ്ടറുമായ ആയ ജോസ് എബ്രഹാം പ്രസ്താവിച്ചു.
ഇന്ത്യ ഗവണ്മെന്റ് ഇരട്ട പൗരത്വം ഇപ്പോൾ അനുവദിക്കുന്നില്ല. പ്രവാസികൾ വിദേശ പൗരത്യം എടുക്കുമ്പോൾ ഇന്ത്യൻ പൗരത്വം നഷ്ട്ടപ്പെടുന്നു. ആയതിനാൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടവർക്ക് ഓ. സി. ഐ. കാർഡ് ഒരു താത്കാലിക വിസ എടുത്തു ഇന്ത്യയിലേക്ക്സ വരുന്നതിലുപരി സഹായകരമാണെന്നും അത് ഒരു ആജീവനാന്ത വിസ ആയി കരുതുവാൻ കഴിയുമെന്നും ജോസ് എബ്രഹാം പറഞ്ഞു. ആയതിനാൽ എത്ര തവണ വരുകയോ തിരിച്ചു പോകുകയോ ചെയ്യാം. സമയ പരിധി കൂടാതെ നാട്ടിൽ തുടരാം. കോവിട് കാലത്തും ഓ. സി. ഐ. കാർഡുകാർക് യാതൊരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിഞ്ഞു.  കോവിട് കാലത്തു ഇന്ത്യൻ വിസ നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്ന് നാം മനസ്സിലാക്കിയതാണ്. ആയതിനാൽ അത്യാവശ്യക്കാർക്കു പോലും ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു.  ഓ. സി. ഐ. കാർഡ് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഇന്ത്യ ഗവണ്മെന്റിനു മുമ്പിലും കോടതിയുടെ ശ്രദ്ധയിലും കൊണ്ടുവരുവാൻ വേൾഡ് മലയാളി കൗൺസിലിനോടൊപ്പം താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ സ്റ്റീഫൻ പുട്ടൂർ,  അമേരിക്കൻ  മീഡിയ രംഗത്ത് സജീവ സാന്നിധ്യമായ ശ്രീ പി. പി. ചെറിയാൻ, ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, ചെയർമാൻ സാം മാത്യു, തോമസ് മാത്യു, ഷാജി തോമസ്, ജോൺ വര്ഗീസ് (അമേരിക്കൻ ബിൽഡേഴ്‌സ്)  മുതലായവർ ചർച്ചയിൽ പങ്കെടുത്തു.  അറ്റോർണി ജോസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകി.
എൽ. ഐ. സി യിൽ നിന്നും കിട്ടുവാനുള്ള തുക  ലഭിക്കുവാൻ പാൻ കാർഡ് വേണമെന്ന് എൽ. ഐ. സി. ആവശ്യപ്പെട്ടതായും എന്തുകൊണ്ടാണ് അവർ അത് നിര്ബന്ധമാക്കുന്നതെന്നും ചോദ്യത്തിന് ,  പോളിസിയുടെ  കാലാവധി കഴിഞ്ഞാൽ അർഹതപ്പെട്ട  തുക പോളിസി ഹോൾഡർക് എൽ. ഐ. സി. കൊടുത്തേ പറ്റു. അത് വിനിമയം ചെയ്യുമ്പോൾ ബാങ്കുകൾ പാൻ കാർഡ് ചോദിക്കുന്നത് ടാക്സ് ചാർജ് ചെയ്യേണ്ടതിന്നാനെന്ന്‌ അദ്ദഹം വിശദീകരിച്ചു .
സ്റ്റീഫൻ പുട്ടൂർ “ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നും ഓ. സി. ഐ. പുതുക്കുന്നതിനെ പറ്റി പുതിയ വിവരം ഇമെയിൽ വഴി ലഭിച്ചതായി പറഞ്ഞു. അതായത് ഇരുപതു വയസ്സ് കഴിഞ്ഞു ഓ. സി. ഐ. എടുക്കുന്നവർക്ക് പിന്നീട് പുതുക്കണ്ട ആവശ്യമില്ല എന്നുള്ളതാണ്.  ഈ വാർത്ത കൈ അടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
പ്രവാസികൾക്ക് ആധാർ കാർഡ് നിർബന്ധമാണോ എന്ന ചോദ്യത്തിന് “ഇന്ത്യൻ സുപ്രീം കോടതിയുടെ വിധി അനുസരിച്ചു ആധാർ കാർഡ് ഒരു ഒരു ഓപ്‌ഷണൽ രേഖയാണെന്നും അതിന്റെ അഭാവത്തിൽ പൗരന്മാർക്കു വോട്ടവകാശം ഒഴികെ യാതൊരു വിധ ആനുകൂല്യങ്ങളും നിഷേധിക്കുവാൻ സർക്കാരിന് അവകാശമില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പട്ടു സാമി കേസിൽ സുപ്രീം കോടതി വിധി പരിശോധിച്ചാൽ ഈ കാര്യം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ  നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, എൽദോ പീറ്റർ ജോൺസൻ തലച്ചെല്ലൂർ, ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ള, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ, സെസിൽ ചെറിയാൻ, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, ഡി. എഫ്. ഡബ്ല്യൂ അഡ്വൈസറി ചെയർമാൻ പ്രൊഫസർ ജോയ് പാലാട്ട് മഠം, മുതലായവർ പരിപാടികൾക്ക് ആശംസകൾ നേർന്നു.

ഡാളസ് പ്രൊവിൻസ് ചെയർമാനും ഡാളസിലെ ക്രിസ്ത്യൻ ഐക്കുമെനിക്കൽ പ്രസ്ഥാനത്തിന്റ മുഖ്യ കോർഡിനേറ്ററുമായ ശ്രീ അലക്സ് അലക്സാണ്ടർ സ്വാഗതം അരുളി. ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് ജനറൽ സെക്രട്ടറി ജോർജ് വര്ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു. ഡി. എഫ്. ഡബ്ലുപ്രൊവിൻസ്‌ നിയുക്ത വിമൻസ് ഫോറം ചെയർ എലിസബത്ത് റെഡിയാർ പരിപാടികൾ മനോഹരമായി നിയന്ത്രിച്ചു. സെമിനാര് വളരെ പ്രബുദ്ധവും പ്രവാസികളുടെ ചോദ്യങ്ങൾക് കുറെയൊക്കെ ഉത്തരം കിട്ടുവാൻ സഹായിച്ചതായി ശ്രീ ഗോപാല പിള്ള അഭിപ്രായപ്പെട്ടു.

പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular