Sunday, May 19, 2024
HomeIndiaനാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി

നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി

കൊച്ചി: നാലു ദിവസത്തെ കേരള, ലക്ഷദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപ രാഷ്ട്രപതി എം.വെങ്കയ്യ നായിഡു മടങ്ങി.

കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് അഞ്ചിനു വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ഉപരാഷ്ട്രപതി യാത്രയായത്.

നാവിക സേനാ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി, റിയര്‍ അഡ്മിറല്‍ ആന്‍്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്,

സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാര്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ യാത്രയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular