Sunday, May 19, 2024
HomeKeralaരാഹൂല്‍ അല്ലെങ്കില്‍ ആര് ? കാനത്തിന്റെ ചോദ്യം സൂചനയോ? കേട്ടു വിറച്ചു...

രാഹൂല്‍ അല്ലെങ്കില്‍ ആര് ? കാനത്തിന്റെ ചോദ്യം സൂചനയോ? കേട്ടു വിറച്ചു സിപിഎം

ദേശീയ തലത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ബദലായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നതിനെ  ചൊല്ലി ഇടതുപക്ഷത്ത് സിപിഎം സിപിഐ പരസ്യപോര്. സിപിഐയുടെ കോണ്‍ഗ്രസ് അനൂകൂല നിലപാട് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി.

ദേശീയ തലത്തിലെ കോണ്‍ഗ്രസിനോടുള്ള നിലപാട് കേരളത്തില്‍ ബാധിക്കില്ലെന്ന് കാനം തിരുവനന്തപുരത്ത് പറഞ്ഞു. ഇടതുപക്ഷം യുപിഎ സര്‍ക്കാരിനെ പിന്തുണക്കുമ്പോഴും 2004 ല്‍ കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. കോണ്‍ഗ്രസിനെ അതില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ല. രാഹുല്‍ ഗാന്ധിയല്ലാതെ പ്രതിപക്ഷകൂട്ടായ്മയെ നയിക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്നും കാനം ചോദിച്ചു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്തുണച്ച് കാനം രാജേന്ദ്രനും സിപിഐ നിലപാടാണ് ബിനോയ് വിശ്വം അറിയിച്ചതെന്ന് മുഖപത്രമായ ജനയുഗവും വ്യക്തമാക്കിയതോടെ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമാകില്ലെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ഗുണകരമാകുകയേ ഉള്ളു എന്നും കോടിയേരി തുറന്നടിച്ചതോടെയാണ് വീണ്ടും കാനം പ്രതികരിച്ചത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular