Friday, May 3, 2024
HomeUSAപ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചു

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്  ഞായറാഴ്ച രാത്രി കോവിഡ്  സ്ഥിരീകരിച്ചു.
നേരിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടുന്നുള്ളു എന്നും അഞ്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റൈൻ ചെയ്യുമെന്നും
ഓസ്റ്റിൻ അറിയിച്ചു.ഐസൊലേഷൻ കാലാവധി തീരും വരെ
പ്രധാന മീറ്റിംഗുകളിൽ വിർച്വലായി  പങ്കെടുക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ഓസ്റ്റിനുമായി സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്  പരിശോധന നടത്തും.

ഓസ്റ്റിൻ കഴിഞ്ഞ വ്യാഴാഴ്ച  കുറച്ചു  ജീവനക്കാരുമായി പെന്റഗണിൽ ഉണ്ടായിരുന്നു. പ്രസിഡന്റ് ബൈഡനുമായുള്ള അവസാന കൂടിക്കാഴ്ച ഡിസംബർ 21-നായിരുന്നു രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു കൂടിക്കാഴ്ച.
ഒക്‌ടോബർ ആദ്യം ബൂസ്റ്ററും ലഭിച്ചതിനാൽ രോഗം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറവാണെന്നും ഓസ്റ്റിൻ വ്യക്തമാക്കി.

ക്യാൻസറിനെ അതിജീവിച്ച ഒഹയോനിവാസിയായ സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു 

രക്താർബുദത്തെ അതിജീവിച്ച 82 കാരിയായ  ഒഹയോനിവാസി ബാർബ് ബാർട്ടോലോവിച്ച്,  കോവിഡ് ബാധിതനായ സുഹൃത്തിൽ  നിന്ന് രോഗം ബാധിച്ച് മരണപ്പെട്ടു. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം  സുഹൃത്ത് മറച്ചുവച്ചു എന്ന ആരോപണവുമായി മരണപ്പെട്ട സ്ത്രീയുടെ കുടുംബം രംഗത്തെത്തി.

ബാധിച്ച് മരിച്ചു. സുരക്ഷാ നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ചെറുമകൾ  നാഷ് പറഞ്ഞു

ബാർട്ടോലോവിച്ച് വാക്സിനേഷൻ എടുക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു.

കാർഡ് കളിക്കാൻ സുഹൃത്തുക്കളുമായി ഒത്തുചേരുമ്പോൾ പോലും എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടോ എന്ന് മുൻകൂട്ടി ചോദിച്ചിരുന്നു.
ഒരാൾ മാത്രം സത്യം മറച്ചുവച്ചതാണ് ജീവൻ പൊലിയാൻ ഇടയാക്കിയത്.

ബാർട്ടോലോവിച്ചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ കിടത്തി ഡിസംബർ 21-നായിരുന്നു മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular