Sunday, May 19, 2024
HomeIndiaആകസ്മികമായി ഹിന്ദുവായവര്‍ ഹിന്ദുത്വത്തെക്കുറിച്ച്‌ ക്ലാസെടുക്കുന്നു; രാഹുലിനെതിരെ യോഗി

ആകസ്മികമായി ഹിന്ദുവായവര്‍ ഹിന്ദുത്വത്തെക്കുറിച്ച്‌ ക്ലാസെടുക്കുന്നു; രാഹുലിനെതിരെ യോഗി

അമേഠി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന അമേഠിയില്‍ വച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടന്നാക്രമിച്ചു.

ആകസ്മികമായി ഹിന്ദുവായവര്‍ എന്ന് പറയുന്നവരിപ്പോള്‍ ഹിന്ദുവിനെ കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും ക്ലാസെടുക്കുന്നെന്നായിരുന്നു യോഗിയുടെ വിമര്‍ശനം. തങ്ങള്‍ ആകസ്മികമായി ഹിന്ദുക്കളായതാണെന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു യോഗി രാഹുലിനെതിരെ തിരിഞ്ഞത്.

ഗുജറാത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ചമ്രംപടഞ്ഞിരിക്കാത്തതിനെ തുടര്‍ന്ന് അവിടുത്തെ പുരോഹിതന്‍ രാഹുല്‍ ഗാന്ധിയെ ശാസിച്ചെന്നും ഇതൊരു ക്ഷേത്രമാണ്, മോസ്‌ക് അല്ലെന്ന് പറഞ്ഞെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഹിന്ദു സംസ്‌ക്കാരത്തെ കുറിച്ച്‌ അറിവില്ലാത്ത ഇത്തരക്കാരിപ്പോള്‍ ഹിന്ദുവിനെ കുറിച്ചും ഹിന്ദുത്വത്തെ പറ്റിയും പ്രചരണം നടത്തുന്നത് യാതൊരു ധാരണയും ഇല്ലാതെയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജഗദീഷ്പൂരില്‍ മെഡികല്‍ കോളജിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകസ്മികമായി തങ്ങള്‍ ഹിന്ദുക്കളായവരാണെന്നാണ് ഗാന്ധികുടുംബത്തിലെ പലരും പണ്ട് പറയുമായിരുന്നു. അങ്ങനെയുള്ളവര്‍ക്കെങ്ങനെയാണ് ഹിന്ദുവും ഹിന്ദുത്വവും അറിയുന്നതെന്നും യോഗി ചോദിച്ചു.

ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി വിദേശത്ത് പോയാല്‍ ഇന്‍ഡ്യക്കെതിരെയും കേരളത്തില്‍ പോയാല്‍ അമേഠിക്കെതിരെയും സംസാരിക്കും. സ്വന്തം പരാജയത്തിന് ജനങ്ങളെ കുറ്റംപറയുന്ന മറ്റാരും ഇതുപോലുണ്ടാവില്ല. 50 വര്‍ഷമായി ഗാന്ധികുടുംബം അമേഠിയെ അവഗണിക്കുകയായിരുന്നെന്നും കുറ്റപ്പെടുത്തി.

സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിന് ശേഷം തന്റെ സര്‍കാരാണ് അമേഠിയില്‍ മെഡികല്‍ കോളജ് സ്ഥാപിക്കുന്നതെന്നും 500 കിടക്കകളും 100 മെഡികല്‍ സീറ്റും 460 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഹോസ്‌റ്റെലും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular