Friday, May 3, 2024
HomeKeralaതിരുവനന്തപുരം മൃഗശാലയില്‍ നിന്നും പന്നിമാന്‍ പുറത്തു ചാടി, വിവരം അധികൃതര്‍ അറിഞ്ഞത് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ മാത്രം

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും പന്നിമാന്‍ പുറത്തു ചാടി, വിവരം അധികൃതര്‍ അറിഞ്ഞത് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ മാത്രം

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് പന്നിമാന്‍ പുറത്തുചാടിയത് മൃഗശാല അധികൃതരെ ഏറെനേരം ആശങ്കയിലാക്കി. ഇന്നലെ രാവിലെ ഒമ്ബതോടെയാണ് സംഭവം.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെയാണ് മാന്‍ പുറത്തുപോയ വിവരം ഇവര്‍ അറിയുന്നത്.

ജീവനക്കാര്‍ സമീപ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലില്‍ കനകനഗറിലെ ഒഴിഞ്ഞ പറമ്ബില്‍ നിന്ന് മാനിനെ കണ്ടെത്തുകയായിരുന്നു. മൃഗശാല ഡോക്ടറിനെ വിളിച്ചുവരുത്തി മയക്കുവെടി വച്ചശേഷമാണ് മാനിനെ തിരികെയെത്തിച്ചത്.

മാനിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരുവര്‍ഷത്തിന് മുമ്ബും മാന്‍ പുറത്തുചാടിയിരുന്നു. മാനിന്റെ കൂടിന് സമീപമുള്ള ചുറ്റുമതിലിന് ഉയരക്കുറവുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular