Friday, May 3, 2024
HomeKeralaനീതു കുഞ്ഞിനെ തട്ടികൊണ്ട് പോയത് കാമുകന്‍ ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍;രണ്ട് ദിവസം ആശുപത്രിക്കടുത്ത് മുറിയെടുത്ത്...

നീതു കുഞ്ഞിനെ തട്ടികൊണ്ട് പോയത് കാമുകന്‍ ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍;രണ്ട് ദിവസം ആശുപത്രിക്കടുത്ത് മുറിയെടുത്ത് ആസൂത്രണം ചെയ്തു; കുഞ്ഞിനായി വില പേശി; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനെ തട്ടികൊണ്ട് പോയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്ന് പ്രതി നീതു വെളിപ്പെടുത്തി.കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു വെളിപ്പെടുത്തി.നീതു കുറച്ച്‌ നാള്‍ മുന്‍പ് ഗര്‍ഭം അലസിപ്പിച്ചിരുന്നു.

ബാദുഷ ഇബ്രാഹിം എന്നയാളും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു.ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കാണിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ നീതു തീരുമാനിച്ചത്. സംഭവത്തില്‍ നീതുവിന്റെ കാമുകന്‍ ബാദുഷ ഇബ്രാഹിം നേരത്തെ അറസ്റ്റിലായിരുന്നു.

11 വര്‍ഷം മുന്‍പ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആര്‍ രാജ് (33) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിയത് രണ്ടു ദിവസം മുന്‍പാണെന്നാണ് പോലീസ് കണ്ടെത്തല്‍. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

തിരുവല്ല സ്വദേശിയുമായി 11 വര്‍ഷം മുന്‍പായിരുന്നു നീതുവിന്റെ വിവാഹം. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഇടയ്‌ക്കു അവധിയ്‌ക്കായി നാട്ടിലെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് നാട്ടിലില്ലെന്നും വിദേശത്തേയ്‌ക്കു തിരികെ പോയെന്നുമാണ് നീതു മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിയ്‌ക്കൊപ്പമാണ് നീതു കഴിഞ്ഞിരുന്നത്. തിരുവല്ല സ്വദേശിയായ നീതു കളമശേരിയിലാണ് താമസിച്ചിരുന്നത്.

ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുഞ്ഞിനെ വേണ്ടി വന്നതോടെ പലരോടും താന്‍ വിലപേശിയെന്നു നീതു വെളിപ്പെടുത്തി.എന്നാല്‍ കുട്ടിയെ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് കുട്ടിയെ മോഷ്ടിക്കാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം.ജനുവരി നാലിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ നീതു എത്തിയത്. മൂത്ത കുട്ടിയ്‌ക്കൊപ്പം ഈ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു.

തുടര്‍ന്ന് ഗൈനക്കോളജി വാര്‍ഡിലേയ്‌ക്കു തനിയെ പോയി കുട്ടിയെ മോഷ്ടിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയ്‌ക്കു സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും നഴ്സിന്റെ ഗൗണ്‍ വാങ്ങി. ഈ ഗൗണ്‍ ധരിച്ച്‌ നഴ്സിങ് അസിസ്റ്റന്റ് എന്ന പേരിലാണ് ഇവര്‍ ഗൈനക്കോളജി വാര്‍ഡില്‍ കയറിയത്. വാര്‍ഡില്‍ നിന്നും കുട്ടിയെയും തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു പദ്ധതി. നഴ്സിങ് അസിസ്റ്റന്റ് എന്ന പേരില്‍ ഗൈനക്കോളജി വാര്‍ഡില്‍ കയറിയ ഇവര്‍ കുഞ്ഞിന്റെ മാതാപിതാക്കളെ സമീപിച്ചു.

കുട്ടിയുടെ മഞ്ഞനിറം മാറിയില്ലെന്നും കുട്ടിയ്‌ക്കു പാല്‍ നല്‍കിയ ശേഷം കുട്ടിയെ തരണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു കുട്ടിയെ നഴ്സിനു കൈമാറുകയായിരുന്നു. അരമണിക്കൂറിനു ശേഷവും കുട്ടിയെ കാണാതെ വന്നതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular