Friday, May 17, 2024
HomeIndiaഐ എസ് ആര്‍ ഒ ചെയര്‍മാനായി മലയാളിയായ ഡോ. എസ് സോമനാഥ്

ഐ എസ് ആര്‍ ഒ ചെയര്‍മാനായി മലയാളിയായ ഡോ. എസ് സോമനാഥ്

ബെംഗളൂരു | ഡോ. കെ ശിവന്‍്റെ പിന്‍ഗാമിയായി മലയാളിയായ ഡോ. എസ് സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാന്‍.

ആലപ്പുഴ തുറവൂര്‍ സ്വദേശിയാണ്. ഇന്ത്യന്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറും റോക്കറ്റ് ടെക്‌നോളജിസ്റ്റുമാണ് അദ്ദേഹം. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസ്സമായ ക്രയോജനിക്‌ എന്‍ജിനിലെ തകരാര്‍ പരിഹരിച്ചത്‌ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദഗ്‌ധനും മലയാളിയുമായ ഡോ. സോമനാഥാണ്‌. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ ഡയറക്‌ടറാണ്‌.

ബഹിരാകാശ സംരംഭങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുകയെന്ന സുപ്രധാന ഉത്തരവാദിത്വമാണ് പദവിയെന്ന് സോമനാഥ് പ്രതികരിച്ചു. ശാസ്ത്ര വകുപ്പ്, ഐ എസ് ആര്‍ ഒ, ഇന്‍- സ്‌പേസ്, വ്യവസായ- സംരംഭകത്വ മേഖല എന്നിവയെല്ലാം, വന്‍തോതില്‍ ബഹിരാകാശ പദ്ധതികള്‍ വിപുലമാക്കേണ്ടതിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ടി കെ എം എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബി ടെക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് സ്വര്‍ണമെഡലോടെ എയറോസ്‌പേസ് എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടി. 1985ലാണ് വി എസ് എസ് സിയില്‍ ചേര്‍ന്നത്. പി എസ് എല്‍ വിയുടെ പ്രാരംഭഘട്ട സംഘത്തില്‍ അംഗമായാണ് തുടക്കം.

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്‌ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ എസ് ആര്‍ ഒ യുടെ ലോഞ്ച് വെഹിക്കിള്‍ സിസ്റ്റംസ് എന്‍ജിനീയറിംഗ്, സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എം ജി കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്ബ് ഈ പദവിയിലെത്തിയ മലയാളികള്‍.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; ഇന്ന് 12,742 പേര്‍ പോസിറ്റീവ്; 2552 പേര്‍ക്ക് രോഗമുക്തി

സില്‍വര്‍ലൈന്‍; അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി

മുവാറ്റുപുഴയില്‍ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; എംഎല്‍എ ഉള്‍പ്പെടെ നിരവധി പേര്‍ക്ക പരുക്ക്

ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ വിജയിക്കും: കരസേനാ മേധാവി ജനറല്‍ എം എം നരാവനെ

മത്സ്യത്തൊഴിലാളി വായ്പക്കുള്ള മോറട്ടോറിയം കാലാവധി നീട്ടി

വീണ്ടും രാജി; യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മന്ത്രിമാര്‍ രണ്ടായി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular