Saturday, May 18, 2024
HomeKeralaദിലീപിന്റെ ഫോണില്‍ സ്വകാര്യ സംഭാഷണങ്ങളില്ലെന്ന് മഞ്ജുവാരിയര്‍

ദിലീപിന്റെ ഫോണില്‍ സ്വകാര്യ സംഭാഷണങ്ങളില്ലെന്ന് മഞ്ജുവാരിയര്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരില്‍ നിന്നും അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങള്‍ തേടി. കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ സംഘം ചില വ്യക്തതകള്‍ വരുത്താനായി മഞ്ജുവിനെ വിളിച്ചത്.

മുന്‍ ഭാര്യയും അഭിഭാഷകരുമായുളള ഫോണ്‍ സംഭാഷണങ്ങള്‍ ഉളളതിനാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്ന ദിലീപിന്റെ വാദങ്ങളുടെ സത്യാവസ്തതേടുകയായിരുന്നു അന്വേഷണ സംഘം.

എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ വട്ടം സംസാരിച്ചെന്നും മഞ്ജു വാരിയര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

അതേ സമയം നടന്‍ ദിലീപിന്റെ ഫോണുകള്‍ ഇന്ന് മുംബൈയില്‍ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലുള്ളത്. നാല് ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നാളെ രാവിലെ അഭിഭാഷകര്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular