Saturday, May 18, 2024
HomeKeralaമുസ്ലിം കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് പിന്‍വാങ്ങി സമസ്ത

മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് പിന്‍വാങ്ങി സമസ്ത

ഇസ്ലാമിക സംഘടനകള്‍ വിളിക്കുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സമസ്ത (Samastha). എന്നാല്‍, പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ തുടര്‍ന്നും സമസ്ത പങ്കെടുക്കും. മുസ്ലിം ലീഗ് (muslim league) വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേളാരിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശവറ യോഗത്തിലാണ് സമസ്തയുടെ തീരുമാനം. പ്രതിനിധികളുടെ എണ്ണം സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് പിന്‍മാറ്റത്തിനുള്ള കാരണമെന്ന് പറയപ്പെടുന്നു.

ഒരു സ്ഥിരം കോ-ഓര്‍ഡിനേഷന്‍ സമിതി ആവശ്യമില്ല എന്ന നിലപാടിലാണ് സമസ്ത. ഉയരുന്ന വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം ഇത്തരം സമിതികള്‍ രൂപീകരിച്ചാല്‍ മതി. മറ്റ് സംഘടനകള്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യം പലപ്പോഴും സമസ്തയ്ക്ക് ഇത്തരം കമ്മറ്റികളില്‍ ലഭിക്കുന്നില്ല എന്നതാണ് സമസ്ത ഉന്നയിക്കുന്ന പ്രധാന ആരോപണം.

കോര്‍ഡിനേഷന്‍ സമിതി യോഗങ്ങളില്‍ ചെറിയ സംഘടനകളില്‍ നിന്ന് പോലും ഒന്നില്‍ കൂടുതല്‍ പ്രതിനധികള്‍  പങ്കെടുക്കാറുണ്ട്. എന്നാല്‍ ഏറ്റവും വലിയ സംഘടനയായ സമസ്തയില്‍നിന്ന് പലപ്പോഴും ഒരു പ്രതിനിധിയാണ് യോഗത്തില്‍ പങ്കെടുക്കാറുള്ളത്. ഇത്തരം യോഗങ്ങളില്‍ ചെറിയ സംഘടനകള്‍ക്ക് അര്‍ഹിക്കുന്നതിലും പ്രധാന്യം ലഭിക്കുന്നതായും അത്തരം രീതികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടെന്നുമാണ് സമസ്ത നല്‍കുന്ന വിശദീകരണം.

മുസ്ലിം കോര്‍ഡിനേഷന്‍ സമിതിയുടെ യോഗങ്ങള്‍ അടുത്ത കാലത്തായി രാഷ്ട്രീയ യോഗങ്ങളായി മാറുന്നു എന്ന വിമര്‍ശനവും സമസ്തയ്ക്കുണ്ട്. സമസ്ത രാഷ്ട്രീയ പാര്‍ട്ടി അല്ലെന്ന് പലകുറി ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു സ്ഥിരം കോര്‍ഡിനേഷന്‍ സമിതി വേണ്ട എന്ന് സമസ്ത ആവശ്യപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular