Saturday, May 18, 2024
HomeGulfഹൂതി ആക്രമണം; യുഎഇയെ സഹായിക്കാന്‍ അമേരിക്കയുടെ യുദ്ധക്കപ്പലും ഫൈറ്റര്‍ ജെറ്റുകളും

ഹൂതി ആക്രമണം; യുഎഇയെ സഹായിക്കാന്‍ അമേരിക്കയുടെ യുദ്ധക്കപ്പലും ഫൈറ്റര്‍ ജെറ്റുകളും

യുഎഇയിലേക്ക് യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരെ നടക്കവെ യുഎഇ സേനയെ സഹായിക്കാന്‍ അമേരിക്കയുടെ പടക്കോപ്പുകള്‍.

അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദാബി കിരിടാവാകാശി മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് പ്രഖ്യാപനം.

ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ യുദ്ധക്കപ്പലും അത്യാധുനിക ഫൈറ്റര്‍ ജെറ്റുകളുമാണ് യുഎഇയെ സഹായിക്കാന്‍ യുഎസ് വിന്യസിക്കുക. ഒപ്പം ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നത് തുടരുമെന്നും യുഎസ് വ്യക്തമാക്കി.

യുഎഇയിലേക്ക് തുടരെ ഹൂതി ആക്രമണം നടന്നു വരികയാണ്. ബുധനാഴ്ച രാവിലെയും ഹൂതി ആക്രമണ ശ്രമം ഉണ്ടായി. യുഎഇ വ്യോമാതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ മൂന്ന് ഡ്രോണുകള്‍ നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച ഇസ്രായേല്‍ പ്രസിഡന്റിന്റെ യുഎഇ സന്ദര്‍ശന സമയത്തും രാജ്യത്തേക്ക് മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular