Saturday, May 18, 2024
HomeIndiaഅഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 1200ലേറെ പോക്‌സോ കേസുകള്‍

അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 1200ലേറെ പോക്‌സോ കേസുകള്‍

തൃ​ശൂ​ര്‍: കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​രു​മ്ബോ​ഴും പോ​ക്‌​സോ കേ​സു​ക​ള്‍ ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ജി​ല്ല​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് നേ​രെ ന​ട​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ല്‍ 36 പേ​രെ​യാ​ണ് പോ​ക്‌​സോ കോ​ട​തി​ക​ള്‍ ശി​ക്ഷി​ച്ച​ത്. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി പ​ത്തു​പേ​രെ ശി​ക്ഷി​ച്ച​പ്പോ​ള്‍ തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി 26 പേ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

തൃ​ശൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ആ​രം​ഭി​ച്ച​തോ​ടെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ നി​ന്നു​ള്ള 400 കേ​സു​ക​ളാ​ണ് കൈ​മാ​റി​യ​ത്. ഇ​തി​ല്‍ 197 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ 26 പേ​രെ ശി​ക്ഷി​ച്ച​പ്പോ​ള്‍ ര​ണ്ടു​പേ​രെ വെ​റു​തെ വി​ട്ടു. ബാ​ക്കി കേ​സു​ക​ളി​ല്‍ ഇ​രു​പ​ക്ഷ​വും ഒ​ത്തു​തീ​ര്‍​പ്പി​ല്‍ എ​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ 1200ലേ​റെ പോ​ക്‌​സോ കേ​സു​ക​ളാ​ണ് ജി​ല്ല​യി​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ 2020 ല്‍ ​പോ​ലും ഇ​രു​നൂ​റ്റ​മ്ബ​തോ​ളം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ത് മു​ന്നൂ​റി​ന് അ​ടു​ത്തെ​ത്തി. ഓ​രോ വ​ര്‍​ഷം ചെ​ല്ലും​തോ​റും കേ​സു​ക​ള്‍ കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് പ​രി​ധി​യി​ല്‍ 136 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ റൂ​റ​ല്‍ പ​രി​ധി​യി​ല്‍ 160 കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. 2020ല്‍ ​സി​റ്റി പ​രി​ധി​യി​ല്‍ 113 ഉം ​റൂ​റ​ല്‍ പ​രി​ധി​യി​ല്‍ 121 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ല്‍ പൊ​ലീ​സ് മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ വ​ള​രെ വേ​ഗ​ത​യാ​ണ് കൈ​വ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് 21 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച്‌ റെ​ക്കോ​ഡി​ട്ടി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular