Saturday, May 18, 2024
HomeKeralaവലയില്‍ കുടുങ്ങി മത്സ്യക്കൂട്ടം, വിലയില്‍ നേരിയ ആശ്വാസം

വലയില്‍ കുടുങ്ങി മത്സ്യക്കൂട്ടം, വിലയില്‍ നേരിയ ആശ്വാസം

കൊല്ലം: കരക്കാറ്റിന്റെ ശക്തി അല്പം കുറഞ്ഞതോടെ തീരങ്ങളില്‍ നേരിയ ആശ്വാസം. കഴിഞ്ഞ മൂന്ന് മാസമായി മണ്ണെണ്ണയ്ക്കുള്ള പണി പോലും നടക്കാതെയാണ് പല വള്ളങ്ങളും മടങ്ങിവന്നിരുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലകളില്‍ കൂടുതല്‍ മത്സ്യം കൊരുത്ത് തുടങ്ങി.

കൊല്ലം തീരത്ത് ഏറെക്കാലത്തിന് ശേഷം കോലന്‍ ചാള ലഭ്യമായി തുടങ്ങി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി തുടര്‍ച്ചയായി കിട്ടിയിരുന്ന അയലയുടെ ലഭ്യത കുറഞ്ഞു. ഇപ്പോള്‍ ചെറിയ അയലയാണ് ലഭിക്കുന്നത്. കേരയുടെയും നെയ്മീന്റെയും ലഭ്യത ഉയര്‍ന്നതോടെ ഇവയുടെ വിലയും ചെറുതായി ഇടിഞ്ഞു. കൊല്ലം തീരത്ത് ഏകദേശം 800 ഓളം വള്ളങ്ങളുണ്ട്. മത്സ്യലഭ്യത കുറവായതിനാല്‍ 300ല്‍ താഴെ വള്ളങ്ങളാണ് കടലില്‍ പോയിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങള്‍ കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ മത്സ്യവില അല്പം കൂടി കുറയുമെന്നാണ് പ്രതീക്ഷ.

ശക്തികുളങ്ങരയില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് ചെമ്മീന്‍, കണ്ണന്‍കൊഴിയാള, ചൂര തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി ലഭിക്കുന്നത്. കരക്കാറ്റ് ബോട്ടുകളിലെ മത്സ്യലഭ്യതയെ കാര്യമായി ബാധിക്കാറില്ല. ഈമാസം അവസാനത്തോടെ കരയില്‍ നിന്നുള്ള കാറ്റിന്റെ ശക്തി കൂടുതല്‍ കുറയുമെന്നാണ് പ്രതീക്ഷ.

മത്സ്യഇനങ്ങള്‍, ഒരാഴ്ച മുമ്ബുള്ള വില, ഇന്നലെ

കേര – 250 – 200

നെയ്മീന്‍ – 800 – 650

കോലന്‍ചാള – 240 – 200

ചേമീന്‍ – 230 – 200

ചൂര – 180 – 160

കണ്ണന്‍കൊഴിയാള – 170 – 150

വറ്റ – 250 – 230

“”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular