Saturday, May 18, 2024
HomeKeralaവികാസി​‍െന്‍റ ശബ്​ദം ഇനി ലോകം മുഴുക്കെ

വികാസി​‍െന്‍റ ശബ്​ദം ഇനി ലോകം മുഴുക്കെ

ചെ​റു​വ​ത്തൂ​ര്‍: വി​കാ​സ് കൊ​ട​ക്കാ​ടി​‍െന്‍റ ശ​ബ്ദം ഇ​നി ലോ​ക​മെ​ങ്ങു​മു​ള്ള സ്പോ​ര്‍​ട്സ് പ്രേ​മി​ക​ളു​ടെ കാ​തി​ല്‍ മു​ഴ​ങ്ങും.

കൊ​ട​ക്കാ​ട് നാ​രാ​യ​ണ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​‍െന്‍റ​യും സ്പോ​ര്‍​ട്സ് ക്ല​ബി​‍െന്‍റ​യും മു​ന്‍​നി​ര പ്ര​വ​ര്‍​ത്ത​ക​നും അ​ധ്യാ​പ​ക​നു​മാ​യ വി​കാ​സ് കൊ​ട​ക്കാ​ടാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന റു​​േപ പ്രൈം ​വോ​ളി​ബാ​ള്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ദൃ​ക്സാ​ക്ഷി വി​വ​ര​ണം ന​ട​ത്തു​ക. സോ​ണി സ്പോ​ര്‍​ട്സ് ചാ​ന​ലി​ല്‍ മ​ല​യാ​ളം ക​മ​ന്‍റേ​റ്റ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​കാ​സ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി.

നി​ര​വ​ധി വോ​ളി​ബാ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് വോ​ളി പ്രൈം​ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ക. ഹൈ​ദ​രാ​ബാ​ദ് ഗ​ച്ചി​ബൗ​ളി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ്​ ന​ട​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സി​ന്റെ ഹോം ​ടീം കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​നെ നേ​രി​ടും.

23 ദി​വ​സ​മാ​യി 24 മ​ത്സ​ര​ങ്ങ​ളാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഉ​ണ്ടാ​വു​ക. കാ​ലി​ക്ക​റ്റ് ഹീ​റോ​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്‌​സ്, അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍​ഡേ​ഴ്‌​സ്, ഹൈ​ദ​രാ​ബാ​ദ് ബ്ലാ​ക്ക് ഹോ​ക്‌​സ്, ചെ​ന്നൈ ബ്ലി​റ്റ്‌​സ്, ബം​ഗ​ളൂ​രു ടോ​ര്‍​പ്പി​ഡോ​സ്, കൊ​ല്‍​ക്ക​ത്ത ത​ണ്ട​ര്‍​ബോ​ള്‍​ട്​​സ്​ എ​ന്നീ ഏ​ഴ് ടീ​മു​ക​ളു​ടെ​യും ഓ​രോ റൗ​ണ്ട് മ​ത്സ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍. ലീ​ഗ് പോ​യ​ന്‍റ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ നാ​ല് ടീ​മു​ക​ള്‍ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

വോ​ളി​ബാ​ളി​‍െന്‍റ ഈ​റ്റി​ല്ല​മാ​യ കൊ​ട​ക്കാ​ട് നാ​രാ​യ​ണ സ്മാ​ര​ക ക്ല​ബി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​കാ​സ് ക​മ​ന്‍റേ​റി​യ​നാ​യി മാ​റി​യ​ത്. സം​സ്ഥാ​ന, ജി​ല്ല​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്ന് ദൃ​ക്സാ​ക്ഷി വി​വ​ര​ണം ന​ട​ത്തി. ക​ളി​ക്കാ​ര്‍​ക്കും കാ​ണി​ക​ള്‍​ക്കും ഒ​രു​പോ​ലെ ആ​വേ​ശം വി​ത​റു​ന്ന ശൈ​ലി​യി​ലാ​ണ് വി​കാ​സി‍െന്‍റ വി​വ​ര​ണം.

ലോ​ക​മെ​മ്ബാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു കൊ​ട​ക്കാ​ടു​കാ​ര​‍െന്‍റ ശ​ബ്ദം കേ​ള്‍​ക്കാ​നാ​വു​മെ​ന്ന​തി​നാ​ല്‍ നാ​ടാ​കെ ആ​വേ​ശ​ത്തി​ലാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular