Tuesday, May 7, 2024
HomeIndiaദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റാംസര്‍ സൈറ്റുകള്‍ ഇന്ത്യയില്‍; പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സൂചിപ്പിച്ച്‌ പ്രധാനമന്ത്രി

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റാംസര്‍ സൈറ്റുകള്‍ ഇന്ത്യയില്‍; പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം സൂചിപ്പിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ റാംസര്‍ സൈറ്റുകളുള്ള രാജ്യമായി ഇന്ത്യ മാറിയത് സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിലുമുള്ള പൗരന്മാരുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ രണ്ട് തണ്ണീര്‍ത്തടങ്ങള്‍ കൂടി റാംസര്‍ സൈറ്റുകളായി പ്രഖ്യാപിച്ച വിവരം ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ഖിജാദിയ വന്യജീവി സങ്കേതവും ഉത്തര്‍പ്രദേശിലെ ബഖീര വന്യജീവി സങ്കേതവുമാണ് പുതുതായി ഇന്ത്യയില്‍ നിന്ന് റാംസര്‍ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ട തണ്ണീര്‍ത്തടങ്ങള്‍.

തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും അവയുടെ യുക്തിസഹമായ ഉപയോഗവും ലക്ഷ്യം വെച്ച്‌ 1971 ഫെബ്രുവരി രണ്ടിന്ന് നടന്ന അന്താരാഷ്ട്ര ഉടമ്ബടിയാണ് റാംസര്‍ കണ്‍വെന്‍ഷന്‍. ഈ ഉടമ്ബടിയിലൂടെ 476,000 ഏക്കറിലധികം തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. തണ്ണീര്‍ത്തടങ്ങുടെ യുക്തിസഹമായ ഉപയോഗത്തെ പോത്സാഹിപ്പിക്കുക, അന്തര്‍ദേശീയ പ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങള്‍ പട്ടികപ്പെടുത്തുക, തണ്ണീര്‍ത്തട സംരക്ഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പു വരുത്തുക , തുടങ്ങിയ മൂന്ന് അടിസ്ഥാന ധര്‍മ്മങ്ങളാണ് റാംസര്‍ കണ്‍വെന്‍ഷനുള്ളത്. ലോകവ്യാപകമായി റാംസര്‍ സൈറ്റുകള്‍ പ്രഖ്യാപിച്ച്‌ ഇവര്‍ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നു.

ഇതുവരെ റാംസര്‍ കണ്‍വെന്‍ഷന്റെ കീഴില്‍ ഇന്ത്യയില്‍ 6,77,131 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള 47 തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ സൈറ്റുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular