Friday, May 17, 2024
HomeKerala'മേരി ആവാസ്​ സുനോ' പുരസ്കാരത്തില്‍ ഇന്നും മായാതെയുണ്ട്​ ലതാജിയുടെ കൈയൊപ്പ്​

‘മേരി ആവാസ്​ സുനോ’ പുരസ്കാരത്തില്‍ ഇന്നും മായാതെയുണ്ട്​ ലതാജിയുടെ കൈയൊപ്പ്​

തൃ​ശൂ​ര്‍: ”മ​റ​ക്കാ​നാ​വി​ല്ല, ആ ​നി​മി​ഷം… കേ​ട്ടു​വ​ള​ര്‍​ന്ന മ​ഹാ​പാ​ട്ടു​കാ​രി​യു​ടെ കൈ​യി​ല്‍​നി​ന്ന്​ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ക, അ​വ​രു​ടെ പാ​ദ​ത്തി​ല്‍ ന​മ​സ്ക​രി​ക്കു​ക…

26 വ​ര്‍​ഷം മു​മ്ബ​ത്തെ ആ ​നി​മി​ഷ​ങ്ങ​ള്‍​ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​യി​രു​ന്നു” ഇ​ന്ത്യ​യു​ടെ ആ​ദ്യ റി​യാ​ലി​റ്റി ഷോ ​ആ​യ ‘മേ​രി ആ​വാ​സ്​ സു​നോ’​യു​ടെ മി​ക​ച്ച ഗാ​യ​ക​ന്‍ പ്ര​ദീ​പ്​ സോ​മ​സു​ന്ദ​ര​ത്തി​ന്​ ല​താ​മ​​ങ്കേ​ഷ്ക​റു​ടെ വി​യോ​ഗം സൃ​ഷ്ടി​ച്ച ആ​ഘാ​തം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വു​ന്നി​ല്ല. ഇ​പ്പോ​ള്‍ മ​ല​മ്ബു​ഴ​യി​ലെ കോ​ള​ജ്​ ഓ​ഫ്​ അ​​പ്ലൈ​ഡ്​ സ​യ​ന്‍​സസ്​ പ്രി​ന്‍​സി​പ്പ​ലാ​ണ്​ തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്​ സോ​മ​സു​ന്ദ​രം.

1996ല്‍ ​ദൂ​ര​ദ​ര്‍​ശ​നി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്ത ‘മേ​രി ആ​വാ​സ്​ സു​നോ’ നി​ര്‍​മാ​താ​ക്ക​ളി​ലൊ​രാ​ള്‍ ആ​യി​രു​ന്നു ല​താ​മ​​ങ്കേ​ഷ്ക​ര്‍. ’94ല്‍ ​പു​തു​പ്പ​ള്ളി​യി​ല്‍ ലെ​ക്​​ച​റ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച സ​മ​യ​ത്താ​യി​രു​ന്നു റി​യാ​ലി​റ്റി ഷോ​യി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ച്ച്‌​ പ്ര​ദീ​പ്​ അ​പേ​ക്ഷി​ച്ച​ത്.

”1996 ഒ​ക്​​ടോ​ബ​ര്‍ ഒ​മ്ബ​ത്… അ​ന്നാ​യി​രു​ന്നു ഫൈ​ന​ല്‍. ജ​ഡ്​​ജി​മാ​രാ​രൊ​ക്കെ​യെ​ന്ന്​ സം​ഘാ​ട​ക​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഫൈ​ന​ല്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്​ ​അ​വ​താ​ര​ക​നാ​യ അ​ന്നു ക​പൂ​ര്‍ ല​താ​ജി​യെ ക്ഷ​ണി​ച്ച​ത്. ശ​രി​ക്കും ഒ​രു ​ത​രി​പ്പ്​ ത​ല​യി​ല്‍​നി​ന്ന്​ കാ​ലു​വ​രെ പാ​ഞ്ഞു​പോ​യി.”- പ്ര​ദീ​പ്​ ഓ​ര്‍​ക്കു​ന്നു.

പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രാ​യ മ​ന്നാ​ഡെ, പ​ണ്ഡി​റ്റ്​ ജ​സ്​​രാ​ജ്, ഭു​പ​ന്‍ ഹ​സാ​രി​ക എ​ന്നി​വ​രും ജ​ഡ്​​ജി​മാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. ഈ ​മ​ഹാ​സം​ഗീ​ത​ജ്ഞ​രു​ടെ മു​ന്നി​ല്‍ പാ​ടു​ക എ​ന്ന​ത്​ വ​ലി​യ സ​മ്മ​ര്‍​ദ​മാ​യി​രു​ന്നു. മ​ന്നാ​​ഡെ​യു​ടെ ‘പൂ​ച്ചോ ന ​കൈ​സേ മേം​നെ…’, മു​കേ​ഷി​ന്‍റെ ‘ക​ബി ക​ബി ​മേ​രെ ദി​ല്‍​മേം..’ എ​ന്നീ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു ഫൈ​ന​ലി​ല്‍ പാ​ടി​യ​ത്. മി​ക​ച്ച ഗാ​യ​ക​നാ​യി പ്ര​ദീ​പും മി​ക​ച്ച ഗാ​യി​ക​യാ​യി സു​നീ​തി ചൗ​ഹാ​നു​മാണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular