Friday, May 3, 2024
HomeKeralaവാവ സുരേഷിനെ കാക്കും പ്രാര്‍ത്ഥനയുടെ കവചങ്ങള്‍

വാവ സുരേഷിനെ കാക്കും പ്രാര്‍ത്ഥനയുടെ കവചങ്ങള്‍

ആദിത്യയ്ക്കുള്ള വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

പത്തനാപുരം: വാവ സുരേഷ് പാമ്ബുകടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ നേര്‍ച്ചകള്‍ നേര്‍ന്ന് പ്രാര്‍ത്ഥനയോടെ കഴിഞ്ഞ ഒരു കുടുബം പത്തനാപുരത്തുണ്ട്.

2020 ഒക്ടോബറില്‍ പാമ്ബുകടിയേറ്റ് മരിച്ച പത്ത് വയസുകാരി ആദിത്യയുടെ മാതാപിതാക്കളായ രാജീവും സിന്ധുവുമാണ് പ്രാര്‍ത്ഥനയോടെ കഴിഞ്ഞത്. വാവ സുരേഷ് സമ്മാനിച്ച വീട്ടിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. അടച്ചുറപ്പില്ലാത്ത മണ്‍കുടിലില്‍ ഉറങ്ങവെയാണ് ആദിത്യ പാമ്ബുകടിയേറ്റ് മരിച്ചത്.

ഒരു വീടിനുവേണ്ടി പത്തനാപുരം മാങ്കോട് സ്വദേശിയായ രാജീവും ഭാര്യ സിന്ധുവും കയറാത്ത സര്‍ക്കാര്‍ ഓഫീസുകളില്ലായിരുന്നു. എല്ലായിടത്തും അവഗണ മാത്രമാണ് ലഭിച്ചത്. ഇതിനിടയിലാണ് ആദ്യത്യയുടെ അകാല വിയോഗം. കുടുംബത്തിന്റെ ദയനീയാവസ്ഥ വാവ സുരേഷിന് മുന്നിലുമെത്തി.

ഇതിനിടെ വാവ സുരേഷിന് അടച്ചുറപ്പുള്ള വീടില്ലെന്നറിഞ്ഞ ഒരു സംഘടന വാവയ്ക്ക് വീടുവച്ച്‌ നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ വാവ സുരേഷ് ആദിത്യയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച്‌ നല്‍കാന്‍ ഇവരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. 2020 ഡിസംബറിലാണ് വീടുപണി ആരംഭിച്ചത്. വീടിന്റെ വാനമെടുപ്പ്,​ കല്ലിടല്‍, കട്ടിളവയ്പ്പ്,​ വാര്‍പ്പ് തുടങ്ങിയ ചടങ്ങുകളിലും വാവ പങ്കെടുത്തിരുന്നു.

ഇതിനിടയിലാണ് കോട്ടയത്ത് വച്ച്‌ വാവ സുരേഷിന് പാമ്ബുകടിയേറ്റത്. അദ്ദേഹം വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ സന്തോഷത്തിലാണ് ആദിത്യയുടെ കുടുംബം.

“”

ഭീതിയില്ലാതെ അന്തിയുറങ്ങാന്‍ ഒരു വീടെന്ന ആദ്യത്യമോളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമ്ബോള്‍ അവള്‍ കൂടെയില്ലെന്നത് വലിയ ദുഃഖമാണ്. വീടിന്റെ കുറച്ച്‌ ജോലികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്.

രാജീവ്,​ ഗൃഹനാഥന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular