Wednesday, May 8, 2024
HomeIndiaചെയ്സ് ചെയ്യുമ്ബോള്‍ പറ്റുന്ന ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു പ്ലാൻ - ബെയര്‍സ്റ്റോ

ചെയ്സ് ചെയ്യുമ്ബോള്‍ പറ്റുന്ന ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു പ്ലാൻ – ബെയര്‍സ്റ്റോ

രമാവധി ദൂരത്തില്‍ പന്തടിക്കുക എന്നതായിരുന്നു ആയിരുന്നു ചെയ്സില്‍ എടുത്ത നിലപാട് എന്ന് ബെയർസ്റ്റോ. ഇന്ന് സെഞ്ച്വറി നേടി പഞ്ചാബ് കിങ്സിനെ ജയിപ്പിച്ച ശേഷം സംസാരിക്കുക ആയിരുന്നു ബെയർസ്റ്റോ.

48 പന്തില്‍ 108 റണ്‍സ് എടുത്ത് ബെയർസ്റ്റോ ഇന്ന് പുറത്താകാതെ നിന്നു. 262 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത് റെക്കോർഡ് ഇടാൻ പഞ്ചാബിന് ആയിരുന്നു.

“നല്ല തുടക്കമാണ് ഞങ്ങള്‍ നേടിയത്. അതായിരുന്നു പ്രധാനം. ഇപ്പോള്‍ ടി20യില്‍ നിങ്ങള്‍ റിസ്ക് എടുക്കണം. ചിലപ്പോള്‍ ഭാഗ്യം നിങ്ങളുടെ വഴിക്ക് പോകും. ചില ദിവസങ്ങളില്‍ ഇത് നിങ്ങളുടെ ഒപ്പമായിരിക്കില്ല.” ബെയർസ്റ്റോ പറഞ്ഞു.

ഇത്രയും വലിയ സ്കോർ ചെയ്സ് ചെയ്യുമ്ബോ ഒരു പ്ലാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കഴിയുന്നിടത്തോളം ദൂരത്തില്‍ പന്ത് അടിക്കുക എന്നതായിരുന്നു അത്. ബെയർസ്റ്റോ പറഞ്ഞു.

“നിങ്ങളുടെ റേഞ്ചില്‍ വരുന്ന പന്താണെങ്കില്‍ നിങ്ങള്‍ അടിക്കണം. സുനില്‍ നരൈൻ പന്തെറിയുമ്ബോള്‍ ഞങ്ങള്‍ക്ക് കുറച്ച്‌ ഓവറുകള്‍ കരുതലോടെ കളിച്ചു. ആ ഓവറുകള്‍ എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.” അദ്ദേഹം പറഞ്ഞു.

ശശാങ്ക് സിംഗ് ഒരു സ്പെഷ്യല്‍ കളിക്കാരനാണ് എന്നും ബെയർസ്റ്റോ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular