Saturday, May 4, 2024
HomeKeralaവ്യാജ പരാതി; എയര്‍ ഇന്ത്യാ സാറ്റ്‌സ് കേസില്‍ സ്വപ്നക്കതിരെ കുറ്റപത്രം

വ്യാജ പരാതി; എയര്‍ ഇന്ത്യാ സാറ്റ്‌സ് കേസില്‍ സ്വപ്നക്കതിരെ കുറ്റപത്രം

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം.

സ്വപ്ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച്‌ ആര്‍ മാനേജറായിരുന്ന സ്വപ്ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്. എയര്‍ ഇന്ത്യയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയേയും കേസില്‍ പ്രതിചേര്‍ത്തു.

ഇന്നലെ വൈകുന്നേരമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ട്രേഡ് യൂണിയന്‍ നേതാവും ഉദ്യോഗസ്ഥനുമായ എസ്‌എല്‍ സിബുവിനെതിരെയാണ് എയര്‍ഇന്ത്യ സാറ്റ്സില്‍ നിന്നും 17 സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉയര്‍ത്തുന്നത്. പരാതി ആഭ്യന്തര പരാതിപരിഹാര സമിതി പരിശോധിച്ച്‌ ശരിവെച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കേസില്‍ ഒന്നരവര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular