Saturday, May 18, 2024
HomeCinema'പ്രാര്‍ത്ഥന കൊണ്ടല്ല, ഓപ്പറേഷന്‍ ചെയ്തതു കൊണ്ടാണ് രോഗം മാറിയത്': ടൊവിനോ തോമസ്

‘പ്രാര്‍ത്ഥന കൊണ്ടല്ല, ഓപ്പറേഷന്‍ ചെയ്തതു കൊണ്ടാണ് രോഗം മാറിയത്’: ടൊവിനോ തോമസ്

നിലവിലെ യൂത്തന്മാരില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനായിട്ടാണ് ടോവിനോ തോമസിനെ ഒട്ടുമിക്ക ആള്‍ക്കാരും നോക്കിക്കാണുന്നത്.

പ്രളയ സമയത്തും അല്ലാതെയും ടോവിനോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ട് താന്‍ ചില കാര്യങ്ങളെ യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്ന് വെളിപ്പെടുത്തുകയാണ് ടോവിനോ. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്.

‘എനിക്ക് 12 വയസുള്ള സമയത്ത് കിഡ്‌നി സ്റ്റോണ്‍ വന്നു. രണ്ടര സെന്റിമീറ്റര്‍ നീളത്തിലായിരുന്നു കല്ല്. ഒടുക്കത്തെ വേദനയായിരുന്നു. എല്ലാവരും എന്നെ ഓര്‍ത്ത് വേദനിക്കുന്നത് ഞാന്‍ കണ്ടു. ആന്റിബയോട്ടിക്ക് എടുത്തിട്ടും ഷിവറിങ് മാറുന്നില്ലായിരുന്നു. അന്നെല്ലാവരും എന്നോട് പറഞ്ഞു, പ്രാര്‍ത്ഥിച്ചാല്‍ വേദന മാറും. പ്രാര്‍ത്ഥിച്ചാല്‍ കിഡ്‌നി സ്റ്റോണ്‍ അലിഞ്ഞാതെയാകും എന്നൊക്കെ. ഞാന്‍ ഒടുക്കത്തെ പ്രാര്‍ത്ഥനയായിരുന്നു. ജീവിതത്തില്‍ പ്രാര്‍ത്ഥിച്ചിട്ടില്ല അങ്ങനെ. പക്ഷെ ഒരു തേങ്ങയും സംഭവിച്ചില്ല. കീഹോള്‍ സര്‍ജറിയില്‍ കല്ലെടുത്ത് കളഞ്ഞു. യുക്തിപരമായി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് അത് പോയില്ല, സര്‍ജറി ചെയ്തപ്പോള്‍ അത് പോയി. ദൈവം പാതി താന്‍ പാതി എന്ന് പറയുന്നതില്‍ ശരിക്കും തന്റെ പാതി മാത്രമേ ഉള്ളു. തന്റെ പാതി കൃത്യമായി ചെയ്‌താല്‍ അത് നമുക്ക് തന്നെ പ്രചോദനം ആണ്’, ടോവിനോ തോമസ് പറയുന്നു.

അതേസമയം, ബേസില്‍ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി ആണ് ടോവിനോയുടെതായി അവസാനമിറങ്ങിയ പടം. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ‘നാരദന്‍’ ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ളത്. അന്ന ബെന്‍ ആണ് നായിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular