Friday, May 3, 2024
HomeKeralaദേശീയപാതയിലെ കവര്‍ച്ച സംഘത്തെ കബളിപ്പിച്ച്‌ പണം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

ദേശീയപാതയിലെ കവര്‍ച്ച സംഘത്തെ കബളിപ്പിച്ച്‌ പണം തട്ടിയ മൂന്ന് പേര്‍ പിടിയില്‍

ഡിസംബര്‍ 15ന് ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ച ചെയ്‌ത സംഘത്തിലെ പ്രതികളെ കബളിപ്പിച്ചാണ് മൂവര്‍ സംഘം പണം തട്ടിയത്.

പാലക്കാട്: ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് പണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ പ്രതികളെ കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും കവര്‍ച്ച പണം കൈക്കലാക്കിയ മൂന്ന് പ്രതികള്‍ കസബ പൊലീസിന്‍റെ പിടിയില്‍. മുഹമ്മദ് അലി ഷിഹാബ് (37), റഹീഷ് ഫഹീസ് (32), അത്തിമണി അനില്‍ (39) എന്നിവരാണ് പൊലീസ് പിടിയിലായത്.

മുഹമ്മദ് അലി ഷിഹാബിനെതിരെ ഒരു കേസും അത്തിമണി അനിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി 16 കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലാണ്.

ഡിസംബര്‍ 15ന് ദേശീയ പാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച്‌ കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയേയും ആക്രമിച്ച്‌ ഒരു സംഘം കാറും പണവും തട്ടിയെടുത്തു. തുടര്‍ന്ന് പ്രതികള്‍ കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ചു പോയി. കേസില്‍ പ്രതികള്‍ അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് ഈ കേസില്‍ പണം നഷ്‌ടപ്പെട്ടവരാണെന്ന് പ്രതികളെ വിശ്വസിപ്പിച്ച മൂവര്‍ സംഘം ഇവരില്‍ നിന്നും പണം തട്ടുകയായിരുന്നു. നഷ്‌ടപ്പെട്ട പണം തിരികെ ലഭിച്ചാല്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരമെന്ന് വാഗ്‌ദാനം നല്‍കിയാണ് ഇവരില്‍ നിന്നും സംഘം പണം കൈക്കലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular