Sunday, May 19, 2024
HomeIndiaന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്, ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബിന് വിലക്ക്, ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് സെക്രട്ടറി മേജര്‍ പി. മണിവണ്ണനാണ് വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സംസ്ഥാനത്തെ മൗലാന ആസാദ് മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹിജാബും, കാവി ഷാളും ഉള്‍പ്പടെയുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹിജാബ് വിഷയം ഹൈക്കോടതിയുടെ പരിഗണനിലാണ്.  ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങള്‍ക്ക് നിരോധനം നിലനില്‍ക്കും.

ഫെബ്രുവരി 10നായിരുന്നു ഹിജാബ്, കാവി ഷാളുകള്‍ എന്നിങ്ങനെയുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ട കോളജുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ പല ഡിഗ്രി കോളജുകളും വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular