Saturday, May 18, 2024
HomeUSAഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണ

ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണ

റ്റാമ്പാ: ഫ്‌ളോറിഡാ: ജനപ്രിയ നേതാവും ഫോമാ 2022-24 കാലഘട്ടത്തിലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ശ്രീ.ജയിംസ് ഇല്ലിക്കലിന്, ഫോമാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായി റീജിയണിലെ വിവിധ ഭാരവാഹികള്‍ അറിയിച്ചു.

പ്രവാസി സംഘടനകളിലെ ഏറ്റവും മുതിര്‍ന്ന സംഘടനകളില്‍ ഒന്നായ മലയാളി അസ്സോസിയേഷന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് എന്‍ഡോഴ്‌സ്‌മെന്റ്’ നടന്നത്. യോഗത്തില്‍ എം.എ.സി.എഫ്. മുന്‍ പ്രസിഡന്റ് ശ്രീ. ഷാജു ഔസേഫ് അ്ദ്യക്ഷത വഹിച്ചു.

ശ്രീ. ഇല്ലിക്കല്‍ വിവിധ കര്‍മ്മ മേഖലകളില്‍ തന്റെ പ്രാതിനിധ്യം തെളിയിക്കുകയും, അമേരിക്കയിലും കാനഡയിലുമായി നിരവധി സ്ഥാനമാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുള്ള തികഞ്ഞ ഒരു സംഘാടകനാണ്.

ബൃഹത്തായ സുഹൃത്ത് വലയത്തിനുടമയും അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഉറ്റസുഹൃത്തുമായ ജയിംസ് ഇല്ലിക്കല്‍ ഫോമ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് ഈ കാലഘച്ചത്തിന്റെ ഒരു ആവശ്യം കൂടിയാണെന്ന് യോഗം വിലയിരുത്തി.

ഫോമയുടെ ഏക്കാലത്തെയും സന്തതസഹകാരിയായിട്ടുള്ള ജെയിംസ് ഇല്ലക്കല്‍, 2010 കാലഘട്ടത്തില്‍ ആര്‍.വി.പി. യായിട്ടുള്ളതടക്കം നിരവധി സ്ഥാനമാനങ്ങള്‍ സംഘടനകളില്‍ വഹിച്ചിട്ടുണ്ട്.
കായികപ്രേമികളുടെ ഉറ്റതോഴനായ ഇല്ലക്കല്‍, വോളിബോള്‍, ബോട്ട് റേസ്, വടംവലി തുടങ്ങിയ ഇന്റര്‍നാഷ്ണല്‍  ടൂര്‍ണ്ണമെന്റുകളുടെ അമരക്കാരനായും പ്രവര്‍ത്തിച്ചിട്ടുള്ളത് യോഗം ഓര്‍ത്തെടുത്തു.
ക്‌നാനായ കണ്‍വന്‍ഷന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫോമായുമായി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു.
മുപ്പത്തിഅഞ്ച് വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുമായി ഇഴപിരിയാത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ജയിംസ് ഇല്ലക്കല്‍ ഫോമക്ക് കരുത്തനായ ഒരു പ്രസിഡന്റ് തന്നെയായിരിക്കുമെന്ന് യോഗം ഐകകണ്‌ഠേന പ്രസ്ഥാവിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ ഫ്‌ളോറിഡായിലെ വിവിധ അസോസിയേഷനുകളില്‍ നിന്നുമുള്ള ഫോമായുടെ കരുത്തരായ നേതാക്കന്‍മാര്‍ പൂര്‍ണ്ണപിന്തുണ അറിയിച്ചുകൊണ്ടു സംസാരിച്ചു.
മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ ഫോമാപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ പിന്തുണയും വാല്‍സല്യവും ഉണ്ടാകണമെന്ന് ജെയിംസ് ഇല്ലിക്കല്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കലിന് ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയണിന്റെ പൂര്‍ണ്ണപിന്തുണ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular