Monday, May 6, 2024
HomeIndiaഅഹമ്മദാബാദ് സ്‌ഫോടനം : 38 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

അഹമ്മദാബാദ് സ്‌ഫോടനം : 38 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

രാജ്യത്തെ ഞെട്ടിച്ച് 2008 ല്‍ നടന്ന അഹമ്മദാബാദ് സ്‌ഫോടനത്തില്‍ കോടതി ശിക്ഷ വിധിച്ചു. കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 49 പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവുമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകരാണ്.

അഹമ്മദാബാദ് പ്രത്യേകകോടതി ജഡ്ജി എ.ആര്‍ പട്ടേലാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ മൂന്ന് മലയാളികളും ഉണ്ട്. ഷിബിലി എ കരീം, ശാദുലി എ കരീം,  ബി ശറഫുദ്ദീന്‍ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 28 പ്രതികളെ വെറുതെ വിട്ടിരുന്നു.

2008 ജൂലൈ 26 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ 14 പേജുള്ള ഒരു ഇ-മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ”ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം” എന്ന് തലക്കെട്ടുണ്ടായിരുന്ന ആ ഇ-മെയിലിലെ ഏഴാം പേജില്‍ ഇങ്ങനെ പറയുന്നു.

”അഹമ്മദാബാദില്‍ സ്‌ഫോടനം നടക്കാന്‍ പോവുന്നു..തടയാമെങ്കില്‍ തടയൂ..”

ഇ-മെയില്‍ കിട്ടി മിനിറ്റുകള്‍ക്കകം ആദ്യ സ്‌ഫോടനം നടന്നു. തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കം 20 ഇടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായി. ആറര മുതല്‍ ഏഴര വരെ നടന്ന സ്‌ഫോടന പരമ്പരയില്‍ നഗരം രക്തത്തില്‍ കുളിച്ചു. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി.

അന്ന് മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേര്‍ക്കെന്നാണ് ഔദ്യോഗിക കണക്ക്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2008 ല്‍ ചാനലുകളിലേയ്ക്ക് ഇ-മെയില്‍ അയച്ച് രാജ്യത്തെ വെല്ലുവിളിച്ച ശേഷമായിരുന്നു സ്‌ഫോടനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular