തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്.
കര്‍ത്തയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ വിമര്‍ശിച്ച് കെ. മുരളീധരന് എംപി.
കര്‍ത്ത ബിജെപി നേതാവ് തന്നെയാണെന്നതിന് ആര്‍ക്കും സംശയമില്ല. ഈ നിയമനം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നു. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം മുമ്ബില്ലാത്തതാണെന്നും മുരളീധരന് പറഞ്ഞു.
കിഴക്കമ്ബലത്തെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ദീപുവിന്റേത് മൃഗീയമായ കൊലപാതകമാണ്. ജനങ്ങള്‍ക്ക് ഭരണകക്ഷി എംഎല്‍എയ്ക്കെതിരേ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലേ. ഇക്കാര്യത്തില്‍ സിപിഎം അഭിപ്രായം പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.